ൈപപ്പ് ബോംബ് കേസ് പ്രതിയെ കരിപ്പൂരിൽ ഗുജറാത്ത് പൊലീസ് പിടികൂടി
text_fields
മലപ്പുറം: വേങ്ങര കൂമംകല്ല് ൈപപ്പ് ബോംബ് കേസിലെ പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ സംസ്ഥാന പൊലീസിെൻറ സഹായേത്താടെ ഗുജറാത്ത് െപാലീസ് കസ്റ്റഡിയിലെടുത്തു. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ശുഹൈബാണ് (46) പിടിയിലായത്.
ദുബൈയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ തിങ്കളാഴ്ച രാത്രി 10.45ന് കരിപ്പൂരിലെത്തിച്ച ശുഹൈബിനെ അസി. കമീഷണർ പി.സി. സോളങ്കിയുടെ നേതൃത്വത്തിൽ ഗുജറാത്ത് െപാലീസ് കസ്റ്റഡയിലെടുക്കുകയായിരുന്നു. അഹമ്മദാബാദ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ശുഹൈബിനെ ഗുജറാത്ത് െപാലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. പൈപ്പ് ബോംബ് കേസിലെ മുഖ്യപ്രതിയും കൊണ്ടോട്ടി സ്വദേശിയുമായ സത്താർ ഭായിയെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ആന്ധ്ര പൊലീസ് ഹൈദരാബാദിൽ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് വിവിധ സ്ഫോടനക്കേസുകളിൽ ശുഹൈബിെൻറ പങ്ക് വ്യക്തമായതെന്ന് പൊലീസ് വെളിപ്പെടുത്തി.
കേരള പൊലീസിന് കീഴിൽ കൊച്ചിയിലുള്ള ഇേൻറണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീമാണ് (െഎ.എസ്.െഎ.ടി) പൈപ്പ് ബോംബ് കേസ് അന്വേഷിക്കുന്നത്. ശുഹൈബിനെതിെര െഎ.എസ്.െഎ.ടി നേരത്തേ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും ഗൾഫിൽ കഴിഞ്ഞ ശുഹൈബിനെ യു.എ.ഇ സർക്കാർ സഹായത്തോടെ പിടികൂടി തിരിച്ചയക്കുകയായിരുന്നു. 2008ൽ വേങ്ങര കൂമംകല്ല് പാലത്തിനടിയിൽ 86 ൈപപ്പ് ബോംബുകൾ ചാക്കിൽ കെട്ടിത്താഴ്ത്തിയനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ശുഹൈബ്. കേസിൽ പ്രതിചേർക്കപ്പെട്ടതിനെതുടർന്ന് രാജ്യംവിട്ട ഇയാൾ ഗൾഫിൽ പല സ്ഥലങ്ങളിലായി ഒളിവിലായിരുന്നു. നേരത്തേ മലപ്പുറം പൊലീസ് അന്വേഷിച്ച ഇൗ കേസ് പിന്നീട് െഎ.എസ്.െഎ.ടിക്ക് വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.