തടാകത്തിൽ പൈപ്പുകൾ ഒഴുകി നടക്കുന്നു
text_fieldsശാസ്താംകോട്ട: കുടിവെള്ള പദ്ധതിക്ക് വേണ്ടി തടാകതീരത്ത് ഇറക്കി ഇട്ടിരുന്ന പൈപ്പുകൾ തടാകത്തിൽ ഒഴുകി നടക്കുന്നതായി പരാതി. ഇത്തരത്തിൽ വെള്ളിയാഴ്ച രാവിലെ അമ്പലക്കടവ് ഭാഗത്ത് പ്രത്യക്ഷപ്പെട്ട പൈപ്പിൽ വള്ളം കയറി യത്അപകട ഭക്ഷണി ഉയർത്തി. ശാസ്താംകോട്ട തടാകത്തിൽ ജലനിരപ്പ് കുറഞ്ഞ് കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് പ്രതിസന്ധിയിൽ ആയതോടെ കല്ലട ആറ്റിൽ നിന്ന് ശാസ്താംകോട്ട വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻ്റിൽ വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നതിന് വേണ്ടി ആരംഭിച്ച ബദൽ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി ഇറക്കി ഇട്ട പൈപ്പുകളാണ് വെള്ളത്തിൽ ഒഴുകി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ശക്തമായ മഴയെ തുടർന്ന് ഇപ്പോൾ കായലിൽ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. ഇതാണ് പൈപ്പ് ഒഴുകി എത്താൻകാരണം.പുന്നമൂട് ഭാഗത്തു നിന്നുമാണ് പൈപ്പ് ഒഴുകി വന്നിട്ടുള്ളത്.നിലവിൽ വെള്ളിയാഴ്ച ഒരു പൈപ്പ് മാത്രമാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതെങ്കിലും കൂടുതൽ പൈപ്പുകൾ കാണാൻ സാധ്യത ഉണ്ട്. ജലനിരപ്പിനോട് ചേർന്ന് കിടക്കുന്ന പൈപ്പുകൾ പ്രത്യക്ഷത്തിൽ കാണാൻ സാധിക്കാത്തതിനാൽ കടത്ത് വള്ളങ്ങൾ ഇവയിലേക്ക് ഇടിച്ചു കയറി മറിയാനും അതുവഴി വലിയ ദുരന്തം ഉണ്ടാകാനും സാധ്യത ഉണ്ട്. അമ്പലക്കടവ്- വെട്ടോലി കടവ് ഭാഗത്തേക്ക് ദിവസവും നിരവധി തവണയാണ് കടത്ത് സർവ്വീസ് നടത്തുന്നത്.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി യാത്രക്കാർ വള്ളത്തിൽ ഉണ്ടാകും. മൽസ്യബന്ധനത്തിന് പോകുന്നവർക്കും ഒഴുകി നടക്കുന്ന പൈപ്പുകൾ ഭീഷണിയാണ്. ഇന്നലെ രാവിലെ പൈപ്പുകൾ കണ്ടപ്പോൾ ആദ്യം ഇവ മുതലകളാണന്ന് സംശയം ജനിപ്പിച്ചതും ആശങ്ക പരത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.