പിറവം പള്ളി: ചാപ്പലുകളും സ്വത്തുക്കളും ആരുടെ ൈകവശമെന്ന് സർക്കാർ അറിയിക്കണം -ഹൈകോടതി
text_fieldsകൊച്ചി: പിറവം പള്ളിയുടെ ആസ്തികളും ചാപ്പലുകളും ആരുടെ കൈവശമാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഒരാഴ്ചക്കകം അറിയിക്കാൻ എറണാകുളം ജില്ല കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം. ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കമുള്ള പള്ളികള്‍ക്ക് എല്ലാ ദിവസവും പൊലീസ് സംരക്ഷണം നല്‍കാനാകില്ലെന്നും സഭയിലെ ഇരുവിഭാഗം തമ്മിലെ മിക്കി മൗസ് കളിക്ക് കൂട്ടുനിൽക്കാൻ കഴിയില്ലെന്നും സർക്കാറും കോടതിയെ അറിയിച്ചു. കഴിഞ്ഞയാഴ്ചയിലേതുപോലെ ഒാർത്തഡോക്സ് വിഭാഗത്തിന് ഞായറാഴ്ച കുർബാന നടത്താമെന്ന് കോടതി വ്യക്തമാക്കി.
എല്ലാ ഇടവകാംഗങ്ങൾക്കും കുർബാനയിൽ പങ്കെടുക്കുകയും ചാപ്പലുകളിലും പള്ളികളിലും പ്രവേശിക്കുകയും ചെയ്യാം. പള്ളിയിലും പരിസരത്തും സെപ്റ്റംബർ 27ലെ തൽസ്ഥിതി തുടരുമെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയിൽ ആരാധന നടത്താൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒാർത്തഡോക്സ് വിഭാഗം നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലുള്ളത്.
ഹരജി പരിഗണിക്കവേ കഴിഞ്ഞ ഞായറാഴ്ച കോടതി ഉത്തരവിനനുസൃതമായി കുർബാന നടന്നതായും പൊലീസ് സംരക്ഷണം നൽകിയതായും സർക്കാർ അറിയിച്ചു. അതേസമയം, പിറവം പള്ളിയുമായി ബന്ധപ്പെട്ട 11 ചാപ്പലുകളുടെ നിയന്ത്രണം ഇപ്പോഴും യാക്കോബായ സഭാംഗങ്ങളുടെ കൈവശമാണെന്ന് ഹരജിക്കാരായ ഓർത്തഡോക്സുകാർ ചൂണ്ടിക്കാട്ടി. ഈ ചാപ്പലുകളുമായി ബന്ധപ്പെട്ട 25ഓളം ജീവനക്കാർക്ക് പ്രതിഫലം ഉൾപ്പെടെ നൽകുന്നത് തങ്ങളാണെന്ന് യാക്കോബായ വിഭാഗവും കോടതിയെ അറിയിച്ചു.
എന്നാൽ, സുപ്രീം കോടതി വിധി ചാപ്പലുകളടക്കം എല്ലാ പള്ളി സ്വത്തുക്കൾക്കും ബാധകമാണെന്ന് കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. നിയമം നാലുവഴിയിലൂടെയും നടപ്പാക്കണം. കോടതി ഉത്തരവുപ്രകാരം പള്ളി ഭരണത്തിെൻറ മാത്രമല്ല, ബന്ധപ്പെട്ട സ്വത്തുക്കളുെടയും അവകാശം ഓർത്തഡോക്സ് വിഭാഗത്തിനാണ്. ഇത് നടപ്പാക്കാൻ ശ്രമിക്കുേമ്പാൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ പൊലീസ് അക്കാര്യം നോക്കിക്കൊള്ളും. പിറവം പള്ളി 1934ലെ ഭരണഘടനപ്രകാരം മുന്നോട്ടു പോകുന്നതാണെന്ന് യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ മുഴുവൻ പള്ളി സ്വത്തും കലക്ടറുടെ കൈവശമാണോയെന്ന് സംസ്ഥാന സർക്കാർ അറിയിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇരുവിഭാഗത്തിെൻറയും മിക്കി മൗസ് കളിക്ക് കൂട്ടുനിൽക്കാനാവില്ല. തര്‍ക്കത്തില്‍ പരിഹാരം കാണേണ്ടത് അനിവാര്യമാണ്. ഇരു വിഭാഗവും സ്വയം പരിഹാരം കാണേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സുരക്ഷ നല്‍കാന്‍ പൊലീസിനെ വിട്ടുനല്‍കാന്‍ സാധിക്കില്ലെങ്കില്‍ സായുധസേനയെ വിന്യസിച്ചുകൂേടയെന്ന് കോടതി ആരാഞ്ഞു. പൊലീസ് ഇല്ലെന്ന പേരിൽ ക്രമസമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും കോടതി വാക്കാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.