പിറവം പള്ളി: ഒാർത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നൽകണം -ഹൈകോടതി
text_fieldsകൊച്ചി: പിറവം സെൻറ് മേരീസ് വലിയപള്ളിയിൽ ഒാർത്തഡോക്സ് പുരോഹിതർക്ക് മതപരമായ ചടങ്ങുകൾ നടത്താനും വിശ്വാസിക ൾക്ക് പങ്കെടുക്കാനും മതിയായ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി. യാക്കോബായ വിഭാഗം ഇവരെ തടയുന്നില്ലെന്ന് പെ ാലീസ് ഉറപ്പാക്കണമെന്നും ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത് തരവിട്ടു. സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായിട്ടും യാക്കോബായ വിഭാഗം തങ്ങളെ പള്ളിയിൽ കയറ്റുന്നില്ലെന ്ന് കാട്ടി പൊലീസ് സംരക്ഷണം തേടി ഒാർത്തഡോക്‌സ് വിഭാഗത്തിലെ ഫാ. സ്കറിയ വട്ടക്കാട്ടിൽ, ഫാ. മാത്യു വട്ടക്കാട്ടിൽ, ഫാ. മാത്യൂസ് കാഞ്ഞിരംപാറ തുടങ്ങിയവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
യാക്കോബായ വിഭാഗക്കാർ ഗേറ്റ് പൂട്ടുന്നതിനാൽ സുപ്രീംകോടതി വിധിയനുസരിച്ച് പള്ളി ഭരണം ഏറ്റെടുക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് ഹരജിക്കാർ ആരോപിച്ചു. ഒാർത്തഡോക്സ് വിഭാഗത്തിനനുകൂലമായി സുപ്രീംകോടതി തീർപ്പു കൽപിച്ചിട്ടുള്ളതാണെന്നും ഉത്തരവ് നടപ്പാക്കുന്നതിൽ ആത്മീയാവകാശവുമായി ബന്ധപ്പെട്ട വാദങ്ങൾക്ക് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിധി നടപ്പാക്കാൻ ശ്രമിക്കുേമ്പാൾ പള്ളിയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുന്നുണ്ടെന്നാണ് സർക്കാറിെൻറ വിശദീകരണത്തിൽനിന്ന് മനസ്സിലാകുന്നത്. ഇക്കാര്യത്തിൽ നിയമാനുസൃത നടപടികൾ പൊലീസിന് സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
ഹരജി പരിഗണിക്കവേ, ഹാരിസൺ കേസിൽ പൊലീസിന് നിർദേശം നൽകി ഹൈകോടതി വിധി പുറപ്പെടുവിച്ചത് സർക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോർണി ചൂണ്ടിക്കാട്ടി. ഹാരിസൺ എസ്റ്റേറ്റിൽ അതിക്രമിച്ചു കയറിയവരെ ഒഴിപ്പിക്കണമെന്ന കേസിലായിരുന്നു ഈ വിധി. പൊലീസിന് അവരുടെ മേഖലയിൽ നടപടികൾ സ്വീകരിക്കാനുള്ള പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്ന് ഇൗ വിധിയിൽ പറയുന്നതായി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
പൊലീസിൽനിന്ന് നിഷ്ക്രിയത്വമല്ല പ്രതീക്ഷിക്കുന്നത്. ഉത്തരവാദിത്തത്തിൽനിന്ന് അവർക്ക് ഒഴിഞ്ഞുമാറാനാവില്ല. എതിർകക്ഷികളായ സംസ്ഥാന സർക്കാർ, ഡി.ജി.പി, ജില്ല കലക്ടർ, മധ്യമേഖല ഐ.ജി, എറണാകുളം റൂറൽ ജില്ല പൊലീസ് സൂപ്രണ്ട്, മൂവാറ്റുപുഴ ഡിവൈ.എസ്.പി, പിറവം സി.ഐ എന്നിവർ ഹരജിക്കാർക്ക് മതിയായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.