'പുരുഷുക്കളേ, നീതി നടപ്പാക്കാൻ അവർ പോര; അതിനല്ലേ നിങ്ങൾ ഇവിടെയുള്ളത്?'
text_fieldsതൃശൂർ: അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത ആക്ടിവിസ്റ്റുകൾക്കെതിരെ ആരോപണമുന്നയിക്കുന്നവർ, ജീവിതത്തിൽ നീതിക്കുവേണ്ടി ചെയ്ത ഒരു ചെറിയ കാര്യം എടുത്തു പറയാനില്ലാത്തവരാണെന്ന് എഴുത്തുകാരൻ പി.ജെ. ബേബി പുത്തൻപുരക്കൽ. ''നടിയെ ആക്രമിച്ച നടനെയും പാലത്തായി പപ്പനെയും ശ്രീജിത് ഏമാനെയും വാളയാർ പീഡകരെയും വനിതാ ആക്ടിവിസ്റ്റുകൾ കൈകാര്യം ചെയ്തോ എന്നാണ് ചിലരുടെ ചോദ്യം. ശരിയാണ് അവരതൊന്നും ചെയ്തില്ല. അവർ വെറുമൊരു വിജയ് നായരെ തല്ലി, കരി ഓയിൽ ഒഴിച്ചു. അത്രയേയുള്ളു. മറ്റവരെയൊക്കെ ശരിക്ക് കൈകാര്യം ചെയ്ത് നീതി നടപ്പാക്കാൻ അവർ പോരാ, സമ്മതിച്ചു. പക്ഷേ, അതിനല്ലേ സിംഹങ്ങളെ നിങ്ങൾ ഇവിടെയുള്ളത്?'' -ബേബി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
നിങ്ങൾക്ക് നടനെ തല്ലാമല്ലോ, നിങ്ങൾക്ക് പാലത്തായി പപ്പനെ ശിക്ഷിക്കാമല്ലോ.. നിങ്ങൾക്ക് ശ്രീജിത് ഏമാനെ അഴിയെണ്ണിക്കാമല്ലോ.. നിങ്ങൾക്ക് സോജനെ കരി ഓയിൽ ഒഴിക്കാമല്ലോ.. നിങ്ങൾ അവരെയൊക്കെ മാതൃകാപരമായി ശിക്ഷിക്കൂ. നിങ്ങൾക്കായി അവരെല്ലാം നാട്ടിൽ നിലവിലുണ്ടല്ലോ, എന്താ പറ്റില്ലേ? പറ്റില്ലെങ്കിൽ നിങ്ങൾ ഏഭ്യന്മാർ മാത്രമാണെന്നും ബേബി പറയുന്നു.
ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം:
അവർ നടിയെ കൊട്ടേഷൻ ബലാത്സംഗം ചെയ്യിച്ച നടനെ തല്ലിയോ?
അവർ പാലത്തായി പപ്പനെ ഉന്മൂലനം ചെയ്തോ?
അയാൾക്കായി വീഡിയോ ഇട്ട ശ്രീജിത് ഏമാനെ മാപ്പു പറയിച്ചോ?
അവർ വാളയാർ കുട്ടികളുടെ കൊലയാളികളെ സംരക്ഷിച്ച സോജനെ കരി ഓയിൽ ഒഴിച്ചോ ?
FB പുരുഷുക്കളുടെ ചോദ്യങ്ങൾ നീളുന്നു.
ഇല്ല എന്ന മറുപടി പറഞ്ഞത് ചോദ്യക്കാർ ഞെളിയുന്നു.
ശരിയാണ്, അവരതൊന്നും ചെയ്തില്ല.
അവർ വെറുമൊരു വിജയ് നായരെ തല്ലി, കരി ഓയിൽ ഒഴിച്ചു. അത്രയേയുള്ളു.
മറ്റവരെയെക്കെ ശരിക്ക് കൈകാര്യം ചെയ്ത്
നീതി നടപ്പാക്കാൻ അവർ പോരാ, സമ്മതിച്ചു.
പക്ഷേ, അതിനല്ലേ സിംഹങ്ങളെ നിങ്ങൾ ഇവിടെയുള്ളത്?
നിങ്ങൾക്ക് നടനെ തല്ലാമല്ലോ..
നിങ്ങൾക്ക് പാലത്തായി പപ്പനെ ശിക്ഷിക്കാമല്ലോ....
നിങ്ങൾക്ക് ശ്രീജിത് ഏമാനെ അഴിയെണ്ണിക്കാമല്ലോ...
നിങ്ങൾക്ക് സോജനെ കരി ഓയിൽ ഒഴിക്കാമല്ലോ....
അവർ (ആക്ടിവിസ്റ്റുകൾ) അവർക്ക് കഴിയുന്നതു ചെയ്തു.
അവർക്ക് കഴിവും നീതിബോധവും സത്യസന്ധതയും കുറവ്.
ശരി, നിങ്ങൾക്ക് അതൊക്കെ വേണ്ട വിധമുണ്ടല്ലോ?
നിങ്ങൾ അവരെയൊക്കെ മാതൃകാപരമായി ശിക്ഷിക്കൂ.
നിങ്ങൾക്കായി അവരെല്ലാം നാട്ടിൽ നിലവിലുണ്ടല്ലോ.
എന്താ പറ്റില്ലേ....
പറ്റില്ലെന്നുണ്ടെങ്കിൽ അവർ അവർക്കു പറ്റിയതു ചെയ്യട്ടെ.
നിങ്ങൾ വാലുചുരുട്ടി സ്ഥലം കാലിയാക്കൂ !
ഏഭ്യന്മാർ എന്നൊരു വാക്കുണ്ട്.
നിങ്ങൾ നീതിക്കുവേണ്ടി നിങ്ങളുടെ ജീവിതത്തിൽ ചെയ്ത ഒരു ചെറിയ കാര്യം എടുത്തു പറയാനില്ലാത്ത ഏഭ്യന്മാർ മാത്രമാണ്. അത് കുട്ടികൾ വരെ മനസ്സിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.