ഉമ്മൻചാണ്ടി: മനുഷ്യരുടെ കണ്ണീരൊപ്പിയ നേതാവ് -പി.ജെ. ജോസഫ്
text_fieldsതൊടുപുഴ: ജനങ്ങളോടു ചേർന്നു നിന്ന് അവരിൽ നിന്ന് ഊർജം ഉൾക്കൊണ്ട് പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് പി.ജെ ജോസഫ്. പ്രതിസന്ധിയിലും ദുരിതത്തിലുംപെട്ടുഴലുന്ന മനുഷ്യരുടെ കണ്ണീരൊപ്പാൻ അദ്ദേഹത്തിനായി. സേവനത്തിന്റെയും കരുണയുടെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ച വ്യക്തിത്വം. പകരം വെയ്ക്കാൻ ഇല്ലാത്ത നേതാവാണ് ഉമ്മൻചാണ്ടി. അഞ്ചു പതിറ്റാണ്ടിലധികം നിയമസഭയുടെ ഭാഗമായി പ്രവർത്തിക്കാനായതും അത്യപൂർവമായ നേട്ടമായി. ജനസമ്പർക്ക പരിപാടിയിലൂടെ അനേകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. കേരളത്തിന്റെ വികസന രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ അദ്ദേഹത്തിനായി. ഏവർക്കും സ്വീകാര്യനായ നേതാവായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ് -പി.ജെ. ജോസഫ് അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.