മധ്യകേരളത്തിൽ കണ്ണുംനട്ട് ജോസും ജോസഫും
text_fieldsകോട്ടയം: മധ്യകേരളത്തിലെ അഞ്ചു ജില്ലകളിൽ പോളിങ് ശതമാനം വർധിച്ചത് അനുകൂല ഘടകമെന്ന് കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ.
ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്ന ഇടുക്കിയിലും പത്തനംതിട്ടയിലും ആലപ്പുഴയിലും ഉണ്ടായ പോളിങ് ശതമാന വർധനയുടെ തുടർച്ചയാണ് കോട്ടയത്തും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും പ്രകടമായതെന്ന് ജോസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. 2015 ൽ 79 ശതമാനമായിരുന്നു പോളിങ്.
അന്ന് മുന്നണിയിലെ പടലപ്പിണക്കങ്ങളും സൗഹൃദ മത്സരവുമെല്ലാം കേരള കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തവണ അത്തരം പ്രശ്നങ്ങളൊന്നുമില്ലാതെയാണ് മത്സരം. അർഹതപ്പെട്ട സീറ്റുകൾ ഇടതുമുന്നണി ജോസ് വിഭാഗത്തിനും യു.ഡി.എഫ് ജോസഫ് പക്ഷത്തിനും നൽകിയിരുന്നു.
ഇടതുമുന്നണിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജോസ്പക്ഷത്തിെൻറ വരവ് മുന്നണിക്ക് മുെമ്പങ്ങും ലഭിക്കാത്ത വിജയം സമ്മാനിക്കുമെന്ന് ഇടതു നേതാക്കൾ വിലയിരുത്തുന്നു. ജോസഫ് പക്ഷവും ആത്മവിശ്വാസത്തിലാണ്. ജോസ് പക്ഷം പോയതുകൊണ്ട് യു.ഡി.എഫിന് നഷ്ടം സംഭവിക്കില്ലെന്നും പാലായിലും കടുത്തുരുത്തിയിലും കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ഉണ്ടായ പോളിങ് ശതമാനത്തിെല വർധന ഇടതുമുന്നണിക്ക് കാര്യമായ പ്രയോജനം ഉണ്ടാക്കില്ലെന്നും ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പ്രതികരിച്ചു.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഉണ്ടായ േപാളിങ് വർധന കൂടുതൽ വിജയപ്രതീക്ഷ നൽകുന്നുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ജോസ്പക്ഷത്തിെൻറ ഇടതുപ്രവേശനം യു.ഡി.എഫിെന ബാധിക്കില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധമാണ് പോളിങ് വർധനക്ക് കാരണമെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.
സഭകളുടെ നിലപാടും മലയോര കർഷകരുടെ പിന്തുണയും യു.ഡി.എഫിന് അനുകൂലമാണെന്നും നേതാക്കൾ അവകാശെപ്പട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനാധിപത്യം വിജയിക്കണമെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന യു.ഡി.എഫ് വലിയ ആശ്വാസമായി കാണുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ നിലപാട് തങ്ങൾക്ക് അനുകൂലമാണെന്ന് ഇടതുമുന്നണിയും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.