നിയമസഭ പ്രവേശനത്തിെൻറ 50ാം വർഷം: ആശംസ നേർന്ന് ആദ്യവോട്ടർ അന്നാമ്മ; 'താഴമ്പൂ മണമുള്ള...' പാട്ടുപാടി ജോസഫ്
text_fieldsനിയമസഭ അംഗത്വ സുവർണ ജൂബിലിയോടനുബന്ധിച്ച് പുറപ്പുഴയിലെ വീട്ടിൽ പി.ജെ. ജോസഫ് കേക്ക് മുറിക്കുന്നു
തൊടുപുഴ: നിയമസഭയിൽ എത്തിയതിെൻറ 50ാം വർഷം ഒരുവർഷത്തെ സാമൂഹിക-സേവന പരിപാടികളോടെ ആഘോഷിക്കാൻ പി.ജെ. ജോസഫ്. സ്കൂൾ കുട്ടികൾക്ക് സൗജന്യ പാൽ വിതരണം മുതൽ പോഷകാഹാരം വരെയാണ് മനസ്സിൽ.
പതിവുചിട്ടകൾ തെറ്റിക്കാതെ പുലർച്ച എഴുന്നേറ്റ് പശുത്തൊഴുത്തുകളിലടക്കം കയറിയിറങ്ങി വന്ന ജോസഫിനെ ഈ ദിനത്തിൽ കാത്തിരുന്ന അതിഥി 99കാരി അന്നാമ്മച്ചേടത്തി.
ജോസഫ് ആദ്യം മത്സരിച്ച 1970 മുതല്‍ കുണിഞ്ഞി സെൻറ് ആൻറണീസ് സ്കൂള്‍ ബൂത്തില്‍ ആദ്യവോട്ട് രേഖപ്പെടുത്തുന്ന അന്നാമ്മ രാവിെലതന്നെ പുറപ്പുഴ പാലത്തിനാല്‍ തറവാട്ടില്‍ എത്തി ജോസഫിനെ ആശ്ലേഷിച്ച് ആശംസ നേർന്നു. ജോസഫിനല്ലാതെ വോട്ടുെചയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി ഇവർ പോയതിനുപിന്നാലെ യൂത്ത്ഫ്രണ്ട് പ്രവർത്തകർ 50 ചുവപ്പും വെളുപ്പും പൂക്കളുമായി വന്നു.
പാർട്ടി ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ്, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, ജോസി ജേക്കബ്, ജോസഫ് ജോൺ, എം. മോനിച്ചൻ, ബൈജു വറവുങ്കൽ എന്നിവർ എത്തിയതോടെ കേക്ക് മുറിച്ച് സന്തോഷം. 'താഴമ്പൂ മണമുള്ള...' പഴയ ചലച്ചിത്രഗാനവും പാടി ജോസഫ്.
സന്ദർശകരെ സ്വീകരിച്ചുനിൽേക്ക തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് സർവകക്ഷി യോഗത്തിലേക്ക് വിളി. സർക്കാറിെൻറ യോഗത്തിൽ ഒഴിവാക്കിയതിന് പിന്നാലെ വന്ന വിളി ആഘോഷദിനത്തിലെ ഇരട്ടിമധുരമെന്ന് പ്രതികരണം. ഉച്ചക്ക് ഭാര്യ ഡോ. ശാന്തക്കൊപ്പം ഭക്ഷണം കഴിച്ച് ഉമ്മൻ ചാണ്ടിയുടെ കോട്ടയത്തെ പരിപാടിയിലേക്ക്.
ഊർജിത ഉറവിട മാലിന്യസംസ്കരണ പരിപാടിയടക്കം നടപ്പാക്കുന്നതിനാണ് വരുന്ന ഒരുവർഷം നീക്കിവെക്കുകയെന്ന് ജോസഫ് പറഞ്ഞു. വിളർച്ചരോഗം വർധിക്കുന്ന പശ്ചാത്തലത്തിലാണ് പോഷകാഹാര പദ്ധതി. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ വിളിച്ച യോഗത്തിൽ പെങ്കടുക്കാൻ ജോസഫ് വൈകീട്ട് തിരുവനന്തപുരത്തേക്ക് തിരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.