പി.ജെ. ജോസഫിന് ഇന്ന് 80
text_fieldsതൊടുപുഴ: ഒൗസേപ്പച്ചനെന്ന് തൊടുപുഴക്കാർ സ്േനഹത്തോടെ വിളിക്കുന്ന പി.ജെ. ജോസഫ് എം.എൽ.എ 80െൻറ നിറവിൽ. എട്ട് പതിറ്റാണ്ട് നടന്നുതീർത്ത വഴികളിൽ തലയെടുപ്പുള്ള രാഷ്ട്രീയക്കാരൻ, മണ്ണിെൻറ മണമറിയുന്ന കർഷകൻ, പാട്ടുപാടി സദസ്സിനെ കൈയിലെടുക്കുന്ന കലാകാരൻ എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങൾ പി.ജെ. ജോസഫ് തെൻറ പേരിനൊപ്പം ചേർത്തിട്ടുണ്ട്. രാഷ്ട്രീയ കേരളത്തിന് തൊടുപുഴയെന്നാൽ പി.ജെ. ജോസഫും പി.ജെ. ജോസഫ് എന്നാൽ തൊടുപുഴയുമാണ്.
അതുകൊണ്ടാണ് തൊടുപുഴ മണ്ഡലത്തിൽനിന്ന് 10 തവണയും പി.ജെ വിജയിച്ച് കയറിയത്. 1968ൽ കേരള കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ജോസഫ് ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം എന്നിങ്ങനെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. ഇപ്പോൾ കേരള കോൺഗ്രസ് ചെയർമാനും തൊടുപുഴയുടെ എം.എൽ.എയുമാണ് പി.ജെ.
1941 ജൂൺ 28ന് പുറപ്പുഴ പാലത്തിനാൽ ജോസഫിെൻറയും അന്നമ്മയുെടയും അഞ്ച് മക്കളിൽ മൂന്നാമനായി ജനിച്ച പി.ജെ രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിൽ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് കർഷകനാകുമെന്നാണ് ഒരിക്കൽ മറുപടി നൽകിയത്. തൊടുപുഴ പുറപ്പുഴയിലെ പുരയിടം സന്ദർശിച്ചാൽ അത് അക്ഷരം പ്രതി ശരിയാണെന്ന് ബോധ്യമാകും. അധ്വാനശീലനായ കർഷകനെയാണ് ഇവിടെ കാണാൻ കഴിയുന്നത്. പുരയിടത്തിലെ ഫാമിൽ നൂറോളം പശുക്കളുണ്ട്. ആടുകൾ വേറെ. ജീവിതരീതിയിലും ഭക്ഷണത്തിലും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. രാവിലെ ഉറക്കമുണർന്നാൽ നാലേക്കർ വരുന്ന പുരയിടത്തിലൂടെ ഒരു നടത്തം. ഈ സമയത്താണ് തൊഴുത്തിലും കൃഷിയിടത്തിലുമൊക്കെ അദ്ദേഹത്തിെൻറ കണ്ണെത്തുന്നത്. . 1984ൽ 'ശബരിമല ദർശനം' എന്ന ചിത്രത്തിനുവേണ്ടി പാടിയിട്ടുമുണ്ട്. ഡോ. ശാന്തയാണ് ഭാര്യ. മക്കൾ: അപു, യമുന, ആൻറണി, പരേതനായ ജോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.