യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കാരുണ്യപദ്ധതി പുനരുജ്ജീവിപ്പിക്കും -പി.ജെ. ജോസഫ്
text_fieldsകടുത്തുരുത്തി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ കാരണ്യ പദ്ധതി ജനോപകാരപ്രദമായി പുനരുജ്ജീവിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. പാവപ്പെട്ടവർക്ക് മികച്ച ചികിൽസ ലഭ്യമാകാൻ യു.ഡി.എഫ് സർക്കാർ കെ.എം. മാണിയുടെ ബഡ്ജറ്റിലൂടെ കൊണ്ടുവന്ന കാരണ്യ ചികിൽസാ പദ്ധതി എൽ.ഡി.എഫ് സർക്കാർ ജനങ്ങൾക്ക് ഗുണപരമല്ലാതാക്കി മാറ്റി സാധാരണക്കാരോട് കടുത്ത അനീതി കാട്ടിയെന്നും ജോസഫ് പറഞ്ഞു.
കേരളാ കോൺഗ്രസ് നേതാവ് കെ.എം.മാണിയുടെ എൺപത്തെട്ടാം ജന്മദിനത്തോടനുബന്ധിച്ച് ജോസഫ് വിഭാഗം നടത്തിയ കാരുണ്യ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉത്ഘാടനം കടുത്തുരുത്തി സെന്‍റ് ജോൺസ് ഓൾഡ് ഏജ് ഹോമിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയുടെ പുരോഗതിക്കും ദുർബല ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ഭരണ രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ ജനനേതാവായിരുന്നു കെ.എം. മാണിയെന്നും ജോസഫ് പറഞ്ഞു.
കേരളാ കോൺഗ്രസുകളുടെ യോജിപ്പിനായി മാണി സാർ നടത്തിയ പരിശ്രമങ്ങൾ ജനാധിപത്യ ചേരിയുടെ ഐക്യം മുൻനിർത്തിയുള്ള വിശാല രാഷ്ട്രീയ വീക്ഷണമായിരുന്നെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.