യു.ഡി.എഫ് തീരുമാനം നീതിപൂർവം -പി.ജെ. ജോസഫ്
text_fieldsതിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയ തീരുമാനം നീതിപൂർവമെന്ന് പി.ജെ. ജോസഫ്. യു.ഡി.എഫിൽ നേരത്തെയുണ്ടാക്കിയ ധാരണകൾ നടപ്പാക്കാൻ ജോസ് കെ. മാണി തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞ് തരണമെന്ന ധാരണ േജാസ് വിഭാഗം പാലിക്കാൻ തയാറായില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ധാരണകൾ തന്നെ ഇല്ല എന്നാണ് ജോസ് കെ. മാണി ഇപ്പോൾ പറയുന്നത്. യു.ഡി. എഫ് നേതാക്കളെല്ലാം ധാരണകൾ ഉണ്ടായിരുന്നുവെന്ന് പറയുേമ്പാഴാണ് ജോസ് അത് നിഷേധിക്കുന്നതെന്നും അങ്ങനെയൊരാൾക്ക് യു.ഡി.എഫിൽ എങ്ങനെയാണ് തുടരാനാകുക എന്നും പ.ി.ജെ. ജോസഫ് പറഞ്ഞു. ധാരണകൾ പാലിക്കുന്നയാളായിരുന്നു കെ.എം.മാണിയെന്നും എന്നാൽ ധാരണകൾ നിഷേധിക്കുന്നയാളാണ് ജോസ് കെ. മാണിയെന്നും അദ്ദേഹം പറഞ്ഞു. ധാരണകൾ പാലിക്കാത്തവരുടെ കൂടെ ആളുണ്ടാകിെല്ലന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോട്ടയം ജില്ല പ്രസിഡൻറ് സ്ഥാനം രാജി വെച്ച് ജോസഫ് വിഭാഗത്തിന് നൽകണമെന്ന യു.ഡി.എഫ് തീരുമാനം അനുസരിക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയത്. ജോസ്. കെ. മാണി വിഭാഗത്തിന് യു.ഡി.എഫിൽ തുടരാൻ അർഹതയില്ലെന്ന് മുന്നണി കൺവീനർ ബന്നി ബെഹന്നാൻ വാർത്ത സമ്മേളനത്തിലാണ് അറിയിച്ചത്. കോൺഗ്രസിൻെറയും മറ്റ് ഘടകകക്ഷികളുടേയും കൂട്ടായ തീരുമാനമാണിതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.