ആഞ്ഞടിച്ച് ജോസഫ്: പരാജയ കാരണം ജോസിെൻറ പക്വതയില്ലായ്മ; രണ്ടുകൂട്ടരെയും ഒരുപോലെ കാണേണ്ട
text_fieldsതൊടുപുഴ: 54 വർഷം കെ.എം. മാണി പ്രതിനിധാനം ചെയ്ത പാലായിൽ പാർട്ടിക്കും മുന്നണിക്കും അനിവാര്യമായ വിജയം എന്തുകൊ ണ്ട് സാധ്യമായില്ലെന്ന് യു.ഡി.എഫ് നേതൃത്വം പഠിക്കുകയും ചിന്തിക്കുകയും വേണമെന്ന് പി.ജെ. ജോസഫ്. ആരാണ് പ്രശ ്നമുണ്ടാക്കിയതെന്ന് വസ്തുനിഷ്ഠമായി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതല്ലാതെ രണ്ടുകൂട്ടരെയും ഒരുപേ ാലെ കാണാൻ പറ്റില്ല. മാണിയുടെ മരണത്തെ തുടർന്ന് പാർട്ടി പദവികൾ നികത്തുന്നത് വിജയം കാണാതെ വന്നപ്പോൾ പല മധ്യസ് ഥരും ഇടപെട്ടെങ്കിലും കെ.എം. മാണി അംഗീകരിച്ച പാർട്ടി ഭരണഘടനയിൽ അടിവരയിട്ടു പറയുന്ന, ചെയർമാെൻറ അഭാവത്തിൽ അധ ികാരം വർക്കിങ് ചെയർമാനിൽ നിക്ഷിപ്തമെന്ന ഒരു പാരഗ്രാഫ് അംഗീകരിക്കാതിരുന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്.
ജോസ് കെ. മാണിയുടെ പക്വതയില്ലായ്മയാണ് പരാജയത്തിന് മുഖ്യകാരണം. ജോസ് കെ. മാണി നിർദേശിക്കുന്ന പട്ടി കയിൽനിന്ന് യു.ഡി.എഫ് നേതൃത്വം ജയസാധ്യതയും പൊതുസ്വീകാര്യതയുമുള്ള സ്ഥാനാർഥിയെ തീരുമാനിക്കട്ടെ എന്ന നിലപ ാടായിരുന്നു തങ്ങൾ സ്വീകരിച്ചത്. ജയസാധ്യതയുള്ളവർ ജോസിെൻറ പക്ഷത്തുതന്നെ ഒരുഡസൻ പേരെങ്കിലുമുണ്ടായിരുന്നു . എന്നാൽ, കെ.എം. മാണിയുടെ സ്വീകാര്യത പോലും പരസ്യമായി ചോദ്യം ചെയ്ത വ്യക്തിയെയാണ് സ്ഥാനാർഥിയാക്കിയത്. പാ ർട്ടി ചിഹ്നം വേണ്ട, മാണി സാറാണ് ചിഹ്നമെന്നാണ് അദ്ദേഹം പറഞ്ഞത്. ചിഹ്നം മേടിക്കാൻ ജോസ് കെ. മാണി വിഭാഗം തയാറായില്ല. ചിഹ്നം ഇല്ലെങ്കിലും ജയിക്കാമെന്ന നിലപാടിൽ മുന്നോട്ടുപോവുകയായിരുന്നു.
മുന്നണിയുടെ വിജയത്തിന് സഹകരിച്ചുപോകാനും വിജയിപ്പിക്കാനും ചെന്നപ്പോൾ സംഘടിതമായി കൂക്കിവിളിക്കുകയും ലേഖനമെഴുതി അപമാനിക്കുകയുമായിരുന്നു. പാലായിൽ തനിക്കൊപ്പം ആരുമില്ലെന്നും പ്രചരിപ്പിച്ചു. ഉത്തരവാദപ്പെട്ടവർ ഖേദപ്രകടനത്തിന് പോലും മുതിർന്നില്ല. പാലായിൽ 250 വീട്ടുകാർ തെൻറ ബന്ധുക്കൾ മാത്രമുണ്ടെന്നും ജോസഫ് പറഞ്ഞു. ‘മാണി സാറുള്ളപ്പോൾ പാലായിൽ ഒരിക്കൽപോലും ഇടപെട്ടിട്ടില്ല. പരാജയം സ്വയം ഏറ്റുവാങ്ങുകയായിരുന്നു.
മാണിയുടെ മരണശേഷം പാർട്ടിക്ക് പരാജയമുണ്ടായതിൽ ദുഃഖമുണ്ട്. സംഭവിക്കാൻ പാടില്ലായിരുന്നു. പാലായിൽ കേരള കോൺഗ്രസും പ്രാദേശിക വിഷയങ്ങളുമാണ് ചർച്ചചെയ്യപ്പെട്ടത്. ദേശീയ-സംസ്ഥാന രാഷ്ട്രീയമായിരുന്നില്ല. വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുന്നണിക്ക് ദോഷം വരാതിരിക്കാനും ദുർബലപ്പെടാതിരിക്കാനും ചെയ്യാവുന്നതെല്ലാം ചെയ്യും. രാഷ്ട്രീയത്തിൽ ഒന്നിനോടും നോ പറയാൻ കഴിയില്ലെന്നും ഇനി ജോസ് കെ. മാണിയുമായി സഹകരണ സാധ്യത തേടിയ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
ജോമോനെ കുടഞ്ഞും മോൻസുമായി കൂടിക്കണ്ടും ജോസഫ്
തൊടുപുഴ: പാലായിൽ പരാജയം ഇരന്നുവാങ്ങിയെന്ന കുറ്റപ്പെടുത്തൽ രാവിലെ നടത്തുേമ്പാൾ ഇതു താൻ നേരേത്ത കണക്കുകൂട്ടിയതെന്ന ഭാവംകൂടി വിടർന്നു പി.ജെ. ജോസഫിെൻറ മുഖത്ത്. തുടക്കം തന്നെ പിഴച്ചെന്ന വിലയിരുത്തലും മിന്നിമാഞ്ഞു വീട്ടിൽ ടി.വി കണ്ടിരുന്ന ശേഷം മാധ്യമങ്ങൾ മുമ്പാകെ പ്രതികരിക്കുേമ്പാൾ.
യു.ഡി.എഫ് പഞ്ചായത്തുകളിൽപോലും ജോസ് ടോം പിന്നാക്കം പോയതോടെ രാവിലെ പത്തോടെ പുറത്തേക്കുപോയ ജോസഫ്, മാധ്യമങ്ങളെ ഒഴിവാക്കി അടുത്ത സുഹൃത്ത് ഐസക് ജോസഫ് കൊട്ടുകാപ്പിള്ളിയുടെ ഇടുക്കി റോഡിലെ വീട്ടിലെത്തി. അവിടെയിരുന്നാണ് പിന്നീട് വാർത്ത കണ്ടത്. പരാജയം ഉറപ്പായതോടെ മോൻസ് ജോസഫ് എം.എൽ.എയെ തൊടുപുഴയിലേക്ക് വിളിപ്പിച്ചു. പാർട്ടി സെക്രട്ടറി ജോയി എബ്രഹാമും മോൻസും തൊടുപുഴ റെസ്റ്റ്ഹൗസിൽ എത്തിയതോടെ ജോസഫും അവിടേക്ക് വന്നു. ജോസ് കെ. മാണിയുടെ നിലപാടാണ് പാലാ നഷ്ടപ്പെടുത്തിയതെന്ന് തുറന്നടിക്കണമെന്നായിരുന്നു ചർച്ചയിൽ തീരുമാനം. യു.ഡി.എഫിൽ കേരള കോൺഗ്രസിനെതിരായ വികാരം പുകയുന്നത് മനസ്സിലാക്കിയായിരുന്നു ഇൗ നീക്കം.
പ്രസ്ക്ലബിൽ ബന്ധപ്പെട്ട് ഉച്ചക്ക് രണ്ടിന് വാർത്തസമ്മേളനവും ഏർപ്പാടാക്കി. പറയേണ്ട കാര്യങ്ങൾ എഴുതി തയാറാക്കിയ ശേഷം മോൻസും ജോയി എബ്രഹാമുമായി മടക്കത്താനത്തെ വെജി.ഹോട്ടലിൽ ഭക്ഷണം. വാർത്തസമ്മേളനത്തിനെത്തിയ ജോസഫ് സന്തോഷത്തിലായിരുന്നു. ജോസ് കെ. മാണിയുടെ പക്വതയില്ലായ്മക്ക് ബലികൊടുക്കേണ്ടി വരുകയായിരുന്നു പാലായെന്ന് പറഞ്ഞുവെച്ച ജോസഫ്, മാണിയുടെ കാലത്ത് ഇടപെടാത്ത പാലായിൽ ഇക്കുറി തന്നെയും ജനം കണക്കിലെടുത്തെന്ന സൂചന നൽകി പരാജയം താൻ മുൻകൂട്ടിക്കണ്ടെന്നും പറയാതെ പറഞ്ഞു.
മാണിസാറിെൻറ പാലാ പോയതിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ജോസഫ് കളഞ്ഞത് ജോസ് കെ. മാണിയെന്ന് കൂട്ടിച്ചേർത്ത് ജോസ്പക്ഷത്തെ വോട്ടുചോർച്ചയും എടുത്തിട്ടു 35 മിനിറ്റ് നീണ്ട വാർത്തസമ്മേളനത്തിൽ. പാട്ടുപാടണമെന്ന ആവശ്യം ചിരിയോടെ നിരസിച്ച ജോസഫ് അത് ഇന്നുവേണ്ടെന്നും കൂട്ടിച്ചേർത്തു. ഉടുമ്പന്നൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ തിരികെ വാഹനത്തിൽ കയറിയപ്പോഴും രാഷ്ട്രീയനേട്ടത്തിെൻറ തിരയിളക്കം ആ കണ്ണുകളിൽ.
നിയമസഭയിൽ ജോസഫിെൻറ മേൽകൈ തുടരും
കോട്ടയം: പാലായിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥിക്കുണ്ടായ ദയനീയ പരാജയം നിയമസഭയിൽ പി.ജെ. ജോസഫ് പക്ഷത്തിനുള്ള മേല്‍ക്കൈ നിലനിർത്തും. പാലായില്‍ തോറ്റതോടെ ജോസ്പക്ഷത്തെ എം.എൽ.എമാരുടെ എണ്ണം രണ്ടായി. ജോസഫ് വിഭാഗത്തിനു നിലവിൽ മൂന്ന് എം.എല്‍.എമാരുണ്ട്. അതുകൊണ്ടുതന്നെ നിയമസഭയില്‍ കേരള കോണ്‍ഗ്രസിെൻറ ശബ്ദമായി ജോസഫ് മാറുമെന്നതും ജോസ് പക്ഷത്തിനെ പ്രതിസന്ധിയിലാക്കും. പാലാകൂടി നഷ്ടമായതോടെ കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങിയതും പാര്‍ട്ടിക്ക് തിരിച്ചടിയായി.
പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, സി.എഫ്. തോമസ് എന്നിവരാണ് ജോസഫ് വിഭാഗത്തിലെ എം.എൽ.എമാര്‍. റോഷി അഗസ്റ്റിൻ, ഡോ. എന്‍. ജയരാജ് എന്നിവർ ജോസ് പക്ഷത്തെ എം.എല്‍.എമാരും.
കെ.എം. മാണിയുടെ വിശ്വസ്തനായിരുന്ന സി.എഫ്. തോമസ്, മാണിയുടെ വിയോഗത്തിനു ശേഷമാണ് പരസ്യമായി ജോസഫിന് അനുകൂല നിലപാട് സ്വീകരിച്ചത്. പാലായിൽ ജോസ് ടോം വിജയിച്ചിരുന്നെങ്കിൽ എം.എൽ.എമാരുടെ എണ്ണം തുല്യമാകുമായിരുന്നു. കെ.എം. മാണിയായിരുന്നു നിയമസഭയില്‍ കേരള കോണ്‍ഗ്രസിെൻറ കക്ഷി നേതാവ്. മാണിയുടെ മരണശേഷം പി.ജെ. ജോസഫ് കക്ഷി നേതാവാകുന്നതിനോട് ജോസ് വിഭാഗം പരസ്യഎതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ജോസഫിനെ കക്ഷി നേതാവായി പ്രഖ്യാപിക്കണമെന്ന് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. പിന്നാലെ റോഷി അഗസ്റ്റിനും കത്തുമായി സ്പീക്കറെ സമീപിച്ചു. ഇത് സംബന്ധിച്ച തർക്കം പരിഹരിക്കപ്പെട്ടിട്ടില്ല. ജോസഫ് ശക്തമായ നിലപാടുകളിേലക്ക് നീങ്ങുമെന്ന സൂചനപുറത്തുവരുന്ന സാഹചര്യത്തിൽ ജോസ് പക്ഷം ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.