ജയസാധ്യതയുള്ളവർക്ക് രണ്ടില ചിഹ്നം നൽകും - പി.ജെ ജോസഫ്
text_fieldsതൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സ്ഥാനാർഥിക്കാകും ചിഹ്നം അനുവദിക്കുകയെന്ന് പി.ജെ. ജോസഫ്. സമ വായത്തിലൂടെ യു.ഡി.എഫ് സ്ഥാനാർഥിയെ കണ്ടെത്തും. വ്യക്തിപരമായല്ല സ്ഥാനാർഥി നിർണയം.
യു.ഡി.എഫ് നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും ഞായറാഴ്ച യോഗം ചേർന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാകുമെന്നും ജോസഫ് തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നിഷ ജോസ് കെ.മാണിയാകുമോ സ്ഥാനാർഥിയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
പി.ജെ ജോസഫായിരിക്കും കേരള കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്ന് ജോയ് എബ്രഹാം അറിയിച്ചു.
കെ.എം മാണിയുടെ കുടുംബത്തിൽ നിന്ന് സ്ഥാനാർഥിയെ വേണമെന്നാണ് ജോസ് കെ മാണി വിഭാഗത്തിെൻറ ആവശ്യം. നിഷ ജോസിനെ സ്ഥാനാർഥിയാക്കാനും സമ്മർദ്ദമുണ്ട്. യു.ഡി.എഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സ്ഥാനാർഥിയെ നിർണയിക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.