'പി.ജെ. ക്യാപ്റ്റനല്ല, നമ്മുടെ സ്വന്തം സഖാവ്' പി. ജയരാജനെ വാഴ്ത്തി നോട്ടീസ്; യു.ഡി.എഫ് സൃഷ്ടിയെന്ന് ജയരാജൻ
text_fieldsകണ്ണൂർ: 'ക്യാപ്റ്റൻ' വിവാദത്തിൽ പി. ജയരാജൻ പാർട്ടി നേതൃത്വത്തിന് ഒളിയെമ്പയ്ത് രംഗത്തുവന്നതിന് പിന്നാലെ, പി. ജയരാജനെ പ്രകീർത്തിച്ച് നോട്ടീസ് പുറത്തിറങ്ങി. പി.ജെ. ക്യാപ്റ്റനല്ല, നമ്മുടെ സ്വന്തം സഖാവ് എന്ന തലക്കെട്ടിലുള്ള നോട്ടീസ് അച്ചടിച്ചിരിക്കുന്നത് വിപ്ലവ സൂര്യന്മാർ എന്ന പേരിലാണ്.
ചില പാർട്ടി കേന്ദ്രങ്ങളിൽ രഹസ്യമായി വിതരണം ചെയ്യപ്പെട്ട നോട്ടീസിെൻറ പകർപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്്. പി. ജയരാജനെ ഒതുക്കുന്ന പാർട്ടി നേതൃത്വത്തിന് നേരെയുള്ള അമർഷമാണ് നോട്ടീസിലുള്ളത്. അതേസമയം, നോട്ടീസ് വ്യാജമാണെന്നും ഇനിയും ഇതുപോലുള്ള വ്യാജ നോട്ടീസുകള്‍ വിതരണം ചെയ്യാന്‍ യു ഡി എഫ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായാണ് അറിയുന്നതെന്നും പി. ജയരാജൻ പ്രതികരിച്ചു.
''ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. എല്‍ ഡി എഫിന് ലഭിച്ച പൊതു അംഗീകാരം യു ഡി എഫിനെയും ബിജെപിയെയും വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്. തങ്ങളുടെ വോട്ട് പോലും ചോര്‍ന്ന് ഇടതുപക്ഷത്തിന് കിട്ടുമോ എന്ന ആശങ്കയിലാണ് അവര്‍. ഇത്തരമൊരു സാഹചര്യത്തിലാണ് വലതുപക്ഷ ബുദ്ധികേന്ദ്രങ്ങള്‍ പിജെ എന്ന പേരിലും മറ്റും അജ്ഞാത നോട്ടീസുകള്‍ അച്ചടിച്ചിറക്കി ഇടതുപക്ഷ ബന്ധുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തുന്നത്. തെരഞ്ഞെടുപ്പ് ദിവസം വരെ ഇത്തരം നോട്ടീസുകള്‍ ഇനിയും പ്രത്യക്ഷപ്പെടാം. ഇക്കാര്യത്തില്‍ ജനങ്ങളാകെ കരുതിയിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'' -ജയരാജൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
അതിനിടെ, പി.ജയരാജൻ ഫാൻസിെൻറ അതൃപ്തി ജില്ലയിൽ മൂന്നു മണ്ഡലങ്ങളിൽ സി.പി.എം വോട്ടുകളിൽ ചോർച്ചയുണ്ടാക്കിയേക്കും. കൂത്തുപറമ്പ്, അഴീക്കോട്, തലശ്ശേരി മണ്ഡലങ്ങളിൽ പി.െജ ആർമിക്ക് സ്വാധീനമുണ്ട്. പി. ജയരാജന് സീറ്റ് നൽകാത്തതിൽ ഇവർക്കുള്ള അതൃപ്തി സി.പി.എമ്മിനെതിരെ പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്. ക്യാപ്റ്റൻ വിവാദവുമായി ബന്ധപ്പെട്ട് പി. ജയരാജൻ നേതൃത്വത്തിനെതിരെ ഉയർത്തിയ വിമർശനം പി.ജെ ഫാൻസിനിടയിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അതിനാൽ, സി.പി.എം വോട്ട് ചോർച്ചക്ക് ഇക്കുറി നല്ല സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.