ശ്യാമളക്ക് വീഴ്ച പറ്റി; നിലപാടിലുറച്ച് പി. ജയരാജൻ
text_fieldsകണ്ണൂർ: ആന്തൂരിൽ പ്രവാസിവ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാ മളക്ക് വീഴ്ചപറ്റിയെന്ന് പി. ജയരാജൻ. തെൻറ ജനപ്രിയതയിൽ പാർട്ടിക്കുള്ളിൽ ആർക്കും അതൃപ്തിവേണ്ടെന്നും പാർട ്ടിക്ക് അതീതനായല്ല, വിധേയനായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും പി. ജയരാജൻ പറഞ്ഞു. ഒരു വാരികക്ക് നൽകിയ അഭിമ ുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
പി.കെ. ശ്യാമളക്ക് തെറ്റുപറ്റിയിട്ടില്ലെന്നും നടപടി ആവശ്യമില്ലെന്നുമാണ് സി.പി.എം സംസ്ഥാന സമിതിയുടെ നിലപാട്. ശ്യാമളക്ക് വീഴ്ചപറ്റിയെന്ന കണ്ണൂർ ജില്ല കമ്മിറ്റിയുടെ വിലയിരുത്തൽ സംസ്ഥാന സമിതി തള്ളുകയും ചെയ്തിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് സംസ്ഥാന സമിതിയംഗമായ പി. ജയരാജൻ ശ്യാമളക്ക് വീഴ്ചപറ്റിയെന്ന് ആവർത്തിക്കുന്നത്. സംസ്ഥാന സമിതി യോഗം ചേരുന്നതിനുമുമ്പ് നൽകിയ അഭിമുഖമാണ് എന്നാണ് വിവരം.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ വാരികയിലെ വാർത്ത വിവാദമായിട്ടും പി. ജയരാജൻ പ്രതികരിച്ചിട്ടില്ല. ആന്തൂരിൽ പാർട്ടിയുടെ വിശദീകരണ പൊതുയോഗത്തിൽ പറഞ്ഞ കാര്യങ്ങളാണ് പി. ജയരാജൻ അഭിമുഖത്തിൽ ആവർത്തിക്കുന്നത്. പൊതുയോഗത്തിൽ പി.കെ. ശ്യാമളയെ വേദിയിലിരുത്തി തള്ളിപ്പറഞ്ഞത് ശരിയായില്ലെന്ന് സംസ്ഥാന സമിതിയിൽ കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചിരുന്നു. വിമർശനം ആവർത്തിക്കുന്ന അഭിമുഖം വിവാദമായിട്ടും നിഷേധിക്കാതിരിക്കുന്നതിലൂടെ സംസ്ഥാന സമിതിയിൽ വേറിട്ട നിലപാടാണ് തനിക്കുള്ളതെന്ന് വ്യക്തമാക്കുകയാണ് പി. ജയരാജൻ.
പാർട്ടിയിൽ ഒതുക്കപ്പെടുന്നുവെന്ന ആക്ഷേപത്തിന് അദ്ദേഹത്തിെൻറ മറുപടി ഇപ്രകാരമാണ്. ‘‘ഒരു പ്രവർത്തകനെയും ഒതുക്കാൻ സി.പി.എമ്മിെൻറ സംഘടനാതത്ത്വം അനുസരിച്ച് സാധിക്കില്ല. സി.പി.എമ്മിൽ പണ്ട് താൻ എന്തായിരുന്നോ അതുതന്നെയാണ് ഇപ്പോഴും...’’ഒരു നിക്ഷേപകനെ േദ്രാഹിക്കുന്ന നടപടി െസക്രട്ടറി, എൻജിനീയർ, ഒാവർസിയർമാർ എന്നിവർ സ്വീകരിച്ചതിനാലാണ് സർക്കാർ അവർക്കെതിരെ നടപടിയെടുത്തത്. കെട്ടിടനിർമാണചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥരാണ്. എന്നാൽ, സി.പി.എമ്മിെൻറ ജില്ല കമ്മിറ്റി അംഗം കൂടിയായ ശ്യാമളയാണ് അവിടത്തെ മുനിസിപ്പൽ ചെയർേപഴ്സൻ. അവർക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.