മുൻകൂട്ടി പ്രഖ്യാപിക്കാതെയുളള കരിങ്കൊടി പ്രകടനങ്ങൾ ഭീകരപ്രവർത്തനമാണെന്ന് പി. ജയരാജൻ
text_fieldsകൊച്ചി: മുൻകൂട്ടി പ്രഖ്യാപിക്കാതെയുണ്ടാവുന്ന കരിങ്കൊടി പ്രകടനങ്ങൾ ഭീകരപ്രവർത്തനമാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. നവകേരള സദസ്സ് യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുനേരെ യൂത്ത് കോൺഗ്രസുകാർ നടത്തുന്ന കരിങ്കൊടി പ്രയോഗം സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം വിചിത്ര വാദമുന്നയിച്ചത്. മുൻകൂട്ടി അറിയിച്ചാണ് ഉത്തരവാദപ്പെട്ടവർ പ്രതിഷേധം നടത്തുക. യൂത്ത് കോൺഗ്രസുകാർ വാഹനത്തിനുമുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടിച്ചുമാറ്റിയത്.
നവകേരള സദസ്സിൽ പങ്കെടുക്കാൻ സ്വയം സന്നദ്ധരാവുന്ന കുട്ടികളെ തടയാൻ ആർക്കുമാവില്ലെന്ന് ഹൈകോടതി വിധി സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സർക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധി ഖാദി ബോർഡിനെയും ബാധിച്ചിട്ടുണ്ട്. ബോർഡിനു കിട്ടേണ്ട ഫണ്ട് കുടിശ്ശിക വേഗം തരുമെന്നാണ് പ്രതീക്ഷയെന്നും ബോർഡ് വൈസ് ചെയര്‍മാനായ ജയരാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.