അസാപിലെ നിയമനം: ഗണേഷ്കുമാറിന് സഭയിൽ അബ്ദുറബ്ബിന്റെ മറുപടി
text_fieldsതിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടിയുമായി മുൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. യു.ഡി.എഫ് സർക്കാർ അഡീഷനൽ സ്കിൽ അക്വിസിഷൻ േപ്രാഗ്രാമിൽ (അസാപ്) േപ്രാഗ്രാം മാനേജർമാരെ നിയമിച്ചതിൽ വർഗീയത കാട്ടിയെന്നായിരുന്നു കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പിെൻറ ധനാഭ്യർഥന ചർച്ചക്കിടെ കെ.ബി. ഗണേഷ്കുമാറിെൻറ ആരോപണം.
ബി.ടെക്, എം.ബി.എ എന്നിങ്ങനെ യോഗ്യതയുള്ളവരെയാണ് നിയമിച്ചെതന്ന് അബ്ദുറബ്ബ് പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി എം. വിജയനുണ്ണി അധ്യക്ഷനായ സമിതിയാണ് 219 പേരെ തെരഞ്ഞെടുത്തത്. ഈ പട്ടികയിൽ 20 പേർ മാത്രമാണ് മുസ്ലിം സമുദായത്തിൽ നിന്നുള്ളത്. ഇതിൽ 18 പേർ വി.എച്ച്.എസ്.ഇയിൽനിന്ന് ഡെപ്യൂട്ടേഷനിലെത്തിയവരാണ്. പിന്നെ എന്തിെൻറ അടിസ്ഥാനത്തിലാണ് വർഗീയത ആരോപിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.
മന്ത്രിയായപ്പോൾ ഔദ്യോഗിക വസതിയുടെ പേര് മാറ്റിയതിനെക്കുറിച്ചായിരുന്നു തനിക്കെതിരെ ആരോപണം. താൻ ഔദ്യോഗിക വസതിയുടെ പേര് മാറ്റിയിട്ടില്ലെന്ന് അബ്ദുറബ്ബ് പറഞ്ഞു. പുതിയ വീടായിരുന്നു തനിക്കായി അനുവദിച്ചത്. ഇഷ്ടമുള്ള പേരിടാൻ ടൂറിസം സെക്രട്ടറി നിർദേശിക്കുകയായിരുന്നു. അങ്ങനെ തെൻറ നാട്ടിലെ വീടിെൻറ ‘േഗ്രസ്’ എന്ന പേര് തന്നെ നൽകി. േ
ഗ്രസ് എന്നാൽ അനുഗ്രഹം എന്നാണ് അർഥം. ഇതിൽ എന്താണ് വർഗീയതയെന്ന് മനസ്സിലാകുന്നില്ല. കഴിഞ്ഞ അഞ്ചുവർഷം വിദ്യാഭ്യാസവകുപ്പിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് കുറ്റം പറയാനില്ലാത്തതിനാൽ പച്ച ബോർഡ്, പച്ച കോട്ട്, പച്ച സാരി എന്നിങ്ങനെ പറഞ്ഞ് വെറുതെ ആരോപണം ഉന്നയിക്കുകയാണ്. പച്ച എന്നാൽ വർഗീയതയെല്ലന്നും അബ്ദുറബ്ബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.