എ.കെ ബാലെൻറ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചതിൽ ക്രമക്കേട് -പി.കെ ഫിറോസ്
text_fieldsകോഴിക്കോട്: മന്ത്രി എ.കെ. ബാലെൻറ അസി. പ്രൈവറ്റ് സെക്രട്ടറി എ. മണിഭൂഷൺ ഉൾെപ്പടെ നാല ു പേർക്ക് ചട്ടങ്ങൾ മറികടന്ന് കിർത്താഡ്സിൽ സ്ഥിരനിയമനം നൽകിയെന്ന ആരോപണവുമായി യ ൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഇന്ദു വി. മേനോൻ, പി.വി. മിനി, എസ്.വി. സജിത ് കുമാർ എന്നിവരാണ് നിയമനം നേടിയ മറ്റു മൂന്നു പേർ. നാലു നിയമനവും റദ്ദ് ചെയ്ത് മന്ത്രി എ. കെ. ബാലനെതിരെ അന്വേഷണം നടത്തുകയും നിയമനങ്ങൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളുകയും വേണം.
വിവിധ വകുപ്പുകളുടെ എതിർപ്പ് മറികടന്നാണ് നിയമനമെന്നും ഇവർക്കാർക്കും മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ഫിറോസ് ആരോപിച്ചു. കരാർ അടിസ്ഥാനത്തിൽ 1996ൽ കിത്താർഡ്സിൽ െലക്ചററായി ജോലിയിൽ പ്രവേശിച്ച മണിഭൂഷെൻറ സേവനം കഴിഞ്ഞ ഇടത് സർക്കാറിെൻറ കാലത്ത് 2010ൽ െറഗുലറൈസ് ചെയ്തു.
തുടർന്ന് രണ്ടു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം പ്രബേഷന് അപേക്ഷ നൽകിയെങ്കിലും യു.ഡി.എഫ് സർക്കാർ അംഗീകരിച്ചില്ല. നിലവിലെ സർക്കാർ അധികാരത്തിൽ എത്തി ഒരു വർഷം കഴിഞ്ഞപ്പോൾ 2017ൽ വേണ്ടത്ര യോഗ്യതയില്ലാതെ തന്നെ മണിഭൂഷണെ സ്ഥിരപ്പെടുത്തി. മന്ത്രിയുടെ ഇഷ്ടക്കാരനെ സ്ഥിരപ്പെടുത്തിയതിൽ ആക്ഷേപം ഉണ്ടാവാതിരിക്കാനാണ് മറ്റു മൂന്നു പേരെ കൂടി സ്ഥിരപ്പെടുത്തിയതെന്നും ഫിറോസ് ആരോപിച്ചു. സജിത് കുമാർ ഒഴികെ എല്ലാവർക്കും എം.എ മാത്രമാണ് യോഗ്യത. സജിത് കുമാറിന് എം.ഫിൽ ഉണ്ടെങ്കിലും അത് മറ്റൊരു വിഷയത്തിലാണ്.
ഐ.കെ.എം ഡെപ്യൂട്ടി ഡയറക്ടറായി ഡി.എസ്. നീലകണ്ഠനെ നിയമിച്ചതിനെതിരെ ജെയിംസ് മാത്യു എം.എൽ.എ മന്ത്രിക്ക് നൽകിയ കത്തിൽ കൃത്രിമം കാണിച്ചുവെന്ന പരാതി ആരു വേണമെങ്കിലും അന്വേഷിക്കട്ടെ. തന്നെയും ജെയിംസ് മാത്യുവിനെയും എ.സി. മൊയ്തീനെയും കോടിയേരി ബാലകൃഷ്ണനേയും നുണ പരിശോധനക്ക് വിധേയമാക്കിയിട്ട് ആരാണ് നുണപറയുന്നതെന്ന് തെളിയിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.