'കാപ്സ്യൂൾ' വാരി വിതറിയാലും സർക്കാറിന്റെ ദുർഗന്ധം മാറാൻ പോവുന്നില്ല'
text_fieldsകോഴിക്കോട്: രാജ്യദ്രോഹ കുറ്റം ചുമത്താവുന്ന സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിട്ടും മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്നത് മന്ത്രിയുടെ സ്തുതിപാടലില്‍ മയങ്ങിപ്പോയതുകൊണ്ടാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടല്ലോ എന്ന വാദമായിരുന്നു സി.പി.എം ഉന്നയിച്ചിരുന്നത്. അതേ തെറ്റ് ചെയ്തിട്ടും കേന്ദ്ര ഏജന്‍സിയുടെ ചോദ്യംചെയ്യലിന് വിധേയമായ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടിന് ന്യായീകരണം ഇല്ല.
മടിയിൽ കനമില്ലാത്ത ആളാണ് തലയിൽ മുണ്ടിട്ട് അന്വേഷണ ഏജൻസിയുടെ മുമ്പാകെ ഹാജരായത്. ആളെ തിരിച്ചറിയാതിരിക്കാൻ ജീൻസ് ധരിച്ചാണ് ഹാജരായതെന്നും പറഞ്ഞ് കേൾക്കുന്നു. ഉടുത്തിട്ടുണ്ടല്ലോ എന്നോർത്ത് തൽക്കാലം നമുക്ക് സമാധാനിക്കാം.
ഒരു കാര്യം ഉറപ്പാണ്. എത്ര ഉന്നത കമ്പനിയിൽ തയ്യാറാക്കിയ 'കാപ്സ്യൂൾ' വാരി വിതറിയാലും ഈ വ്രണം മാറാൻ പോകുന്നില്ല. എത്ര അറേബ്യൻ സുഗന്ധങ്ങൾ വാരിപ്പുരട്ടിയാലും ഈ സർക്കാറിന്റെ ദുർഗന്ധം മാറാനും പോവുന്നില്ല -പി.കെ ഫിറോസ് വാർത്തകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.