ജലീലിെൻറ മനോനില തെറ്റി –പി.കെ. ഫിറോസ്
text_fieldsതാനൂർ: തവനൂരിൽ തോൽവി മുന്നിൽക്കണ്ട കെ.ടി. ജലീലിെൻറ മനോനില തെറ്റിയെന്ന് താനൂർ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസ്. താനൂരിൽ യു.ഡി.എഫിേൻറത് ഇറക്കുമതി സ്ഥാനാർഥിയാണെന്ന് കഴിഞ്ഞ ദിവസം കെ.ടി. ജലീൽ പരിഹസിച്ചിരുന്നു.
ഇതിനെതിരെയാണ് ഫിറോസിെൻറ വിമർശനം. ജലീലിെൻറ ഓരോ തട്ടിപ്പും പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാണിച്ചു. അത് ഇനിയും തുടരും. ഇത്തവണ അദ്ദേഹം നിയമസഭ കാണില്ലെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും താനാളൂരിൽ വാർത്തസമ്മേളനത്തിൽ ഫിറോസ് പറഞ്ഞു. സമൂഹത്തിലെ എല്ലാ മേഖലയിലെ ജനങ്ങളെയും ഉൾകൊള്ളിച്ചുള്ള സ്ഥാനാർഥി പട്ടികയാണ് ലീഗ് പ്രഖ്യാപിച്ചത്. 'നന്മയുടെ താനൂരിൽ നന്മയുടെ വികസനം' എന്ന നയത്തിനാണ് താൻ വോട്ട് തേടുന്നതെന്നും ഫിറോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.