ജലീൽ മതനേതാക്കളെ ഫോണിൽ വിളിച്ച് സഹായം അഭ്യർഥിക്കുന്നു -പി.കെ ഫിറോസ്
text_fieldsകോഴിക്കോട്: മന്ത്രി കെ.ടി ജലീൽ മതനേതാക്കളെ ഫോണിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. സ്വർണക്കടത്ത് കേസിൽ ഖുർആനെയും മതവിശ്വാസികളെയും പരിചയാക്കി രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും പി.കെ ഫിറോസ് കുറ്റപ്പെടുത്തി. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി.കെ ഫിറോസ്.
മതനേതാക്കളെ ഫോണിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയാണ് കെ.ടി ജലീൽ. ഖുർആൻ കൊണ്ടുവന്നതിൻെറ പേരിൽ രാജിവെക്കേണ്ട ഗതികേട് ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നൊക്കെയാണ് മതനേതാക്കളോട് ജലീൽ ചോദിക്കുന്നത്. ഖുർആനെയും മതവിശ്വാസികളെയും പരിചയാക്കി രക്ഷപ്പെടാനാണ് കെ.ടി ജലീൽ ഇപ്പോൾ ശ്രമിക്കുന്നത്.
സിആപ്റ്റിലെ പല ജീവനക്കാരെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയത് തെളിവ് നശിപ്പിക്കാനാണ്. ഇന്ന് പുലർച്ചെ സിആപ്റ്റ് എം.ഡിയുമായും മുൻ എം.ഡിയുമായും മന്ത്രി ദുരൂഹമായ സാഹചര്യത്തിൽ കൂടിക്കാഴ്ച നടത്തി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം.
തെളിവ് നശിപ്പിക്കാനാണ് മന്ത്രി കെ.ടി ജലീൽ അധികാരത്തിൽ തുടരുന്നതെന്നും ജലീലിനെതിരെ സമരം ശക്തമാക്കുമെന്നും മന്ത്രിയെ വഴിയിൽ തടയുമെന്നും ഫിറോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.