മുഖ്യമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറിക്കെതിരെ പരാതി: പി.കെ. ഫിറോസിൽനിന്നും മൊഴിയെടുത്തു
text_fieldsകോഴിക്കോട്: മുഖ്യമന്ത്രിയുടെ സ്പെഷൽ ൈപ്രവറ്റ് സെക്രട്ടറി ഡോ. എൻ.കെ. ജയകുമാർ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരള വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് നൽകിയ പരാതിയിൽ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിൽനിന്നും മൊഴിയെടുത്തു. തിരുവനന്തപുരം വിജിലൻസ് യൂനിറ്റിലെ ഡിവൈ.എസ്.പി പ്രസാദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാധാരമായ രേഖകൾ ഫിറോസ് പൊലീസിന് കൈമാറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വി.ഐ.പി ലോഞ്ചിൽവെച്ചാണ് പരാതിക്കാരനായ പി.കെ. ഫിറോസിൽനിന്ന് മൊഴിയെടുത്തത്.
ഡോ. എൻ.കെ. ജയകുമാർ 2008-12 കാലഘട്ടത്തിൽ െകാച്ചി നുവാൽസ് വൈസ് ചാൻസലറായിരുന്ന കാലയളവിൽ ഡൽഹിയിലെ എച്ച്.പി.എൽ കമ്പനിക്ക് സർവകലാശാലയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി കോടികൾ അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് കേരള വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.