'ഖുർആൻെറ മറവിൽ സ്വർണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ സമ്മതിച്ചു; ഇത് തന്നെയല്ലേ യു.ഡി.എഫും പറഞ്ഞത്'
text_fieldsകോഴിക്കോട്: ഖുർആന്റെ മറവിൽ സ്വർണം കടത്തിയിട്ടുണ്ടാകാമെന്ന് കെ.ടി. ജലീൽ സമ്മതിച്ച സ്ഥിതിക്ക് പിണറായി വിജയൻ മാപ്പു പറയുമോയെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ജലീൽ പറഞ്ഞതിൻെറ വിഡിയോ ക്ലിപ്പ് പങ്കുവെച്ചാണ് ഫിറോസ് അഭിപ്രായം പ്രകടിപ്പിച്ചത്.
നയതന്ത്ര കാർഗോയിൽ ഖുർആൻെറ മറവിൽ സ്വർണംകടത്തുന്നു എന്ന് സംശയിക്കുന്നില്ലേയെന്ന ചോദ്യത്തിന് മറുപടിയായി 'ഉണ്ടായിരിക്കാം, ഞാനത് തള്ളിക്കളയുന്നില്ല' എന്ന് ജലീൽ മറുപടി പറഞ്ഞിരുന്നു. ഇത് യു.ഡി.എഫ് കേന്ദ്രങ്ങൾ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.
ഇത് തന്നെയല്ലേ യു.ഡി.എഫും പറഞ്ഞത്. അതിൻെറ പേരിലല്ലേ വിശുദ്ധ ഖുർആനെ സി.പി.എം വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഖുർആൻെറ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ സമ്മതിച്ച സ്ഥിതിക്ക് പിണറായി വിജയൻ മാപ്പു പറയുമോ?. സ്വർണ്ണക്കടത്ത് സംഘത്തിനെതിരെയുള്ള സമരത്തെ ഖുർആൻ വിരുദ്ധ സമരമായി ചിത്രീകരിച്ച് വിശ്വാസികളെ വേദനിപ്പിച്ചതിന് കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയുമോ' -പി.കെ. ഫിറോസ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.