സെൻകുമാറിെനതിരായ കേസ് സർക്കാർ അട്ടിമറിച്ചു –യൂത്ത് ലീഗ്
text_fieldsതിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് അട്ടിമറിച്ചതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഒരു വാരികക്ക് നല്കിയ അഭിമുഖത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് നല്കിയ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും നടപടികള്‍ നിലച്ചിരിക്കുകയാണ്. സെന്‍കുമാറിെൻറ ആര്.എസ്.എസ് ബാന്ധവം കൂടുതല്‍ വ്യക്തമായ സാഹചര്യത്തില്‍ ആത്മാർഥതയുണ്ടെങ്കില്‍ ഇൗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബന്ധുനിയമന വിവാദത്തില്‍ അന്വേഷണം നടത്തിയാല്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രി ജലീലും അതിന് തയാറാകാത്തത്. ഇക്കാര്യത്തിൽ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കും. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളായ മന്ത്രിമാരായ ഇ.പി. ജയരാജനെയും കെ.ടി. ജലീലിനെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകണമെന്നും വാർത്തസമ്മേളനത്തിൽ ഫിറോസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.