'ലാവ്ലിൻ കേസിൽ സെറ്റിൽമെന്‍റ് ഉണ്ടാക്കിയ മുഖ്യമന്ത്രിക്ക് ഉദ്യോഗാർഥികളുടെ പ്രശ്നം മാത്രം സെറ്റിൽ ചെയ്യാനുളള കെൽപ്പില്ലേ'
text_fieldsകോഴിക്കോട്: ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സർക്കാരും തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ലാവ്ലിൻ കേസ് 26 തവണ മാറ്റി വെക്കാൻ രാജ്യം ഭരിക്കുന്നവരുമായി സെറ്റിൽമെന്‍റ് ഉണ്ടാക്കാൻ കഴിയുന്ന മുഖ്യമന്ത്രിക്ക് കേരളത്തിലെ ഉദ്യോഗാർഥികളുടെ പ്രശ്നം മാത്രം സെറ്റിൽ ചെയ്യാനുളള കെൽപ്പില്ലേയെന്നും ഫിറോസ് ചോദിച്ചു.
പി.കെ. ഫിറോസിന്‍റെ ഫേസ്ബുക് പോസ്റ്റ്
പിണറായി വിജയൻ പ്രതിയായിരുന്ന ലാവ്ലിൻ കേസ് 26 തവണ മാറ്റി വെക്കാൻ രാജ്യം ഭരിക്കുന്നവരുമായി സെറ്റിൽമെന്‍റ് ഉണ്ടാക്കാൻ കഴിയുന്ന മുഖ്യമന്ത്രിക്ക് കേരളത്തിലെ ഉദ്യോഗാർഥികളുടെ പ്രശ്നം മാത്രം സെറ്റിൽ ചെയ്യാനുളള കെൽപ്പില്ലേ?
ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സി.ബി.ഐയുടെ അഭ്യർഥന പ്രകാരം സുപ്രീംകോടതി ഇന്നും മാറ്റിവെച്ചിരുന്നു. 26ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. ഏപ്രിൽ ആറിലേക്കാണ് കേസ് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.