കത്തിൽ കൃത്രിമം കാട്ടിയെന്ന്, ഫിറോസിനെതിരെ െജയിംസ് മാത്യു പരാതി നൽകി
text_fieldsതിരുവനന്തപുരം: യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തെൻറ കത്തിൽ കൃത്രിമം കാട് ടിയെന്ന ആരോപണവുമായി െജയിംസ് മാത്യു എം.എൽ.എ. ബന്ധുനിയമനത്തിനെതിരെ താൻ മന്ത്രിക്ക ് എഴുതിയതെന്ന പേരിൽ പി.കെ. ഫിറോസ് വ്യാജകത്ത് പുറത്തുവിട്ടെന്നാണ് ആരോപണം. സി.പി.എം നേ താവ് കോലിയക്കോട് കൃഷ്ണൻനായരുടെ ബന്ധു ഡി.എസ്. നീലകണ്ഠന് ഇൻഫർമേഷൻ കേരളമിഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നൽകിയതിനെ ചോദ്യംചെയ്ത് െജയിംസ് മാത്യു എഴുതിയതെന്ന പേരിൽ ഒരു കത്ത് പി.കെ. ഫിറോസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
തെൻറ കത്തിൽ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി െജയിംസ് മാത്യു മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പരാതി നൽകി. ഫിറോസിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും െജയിംസ് മാത്യു നിയമസഭാസമുച്ചയത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇൻഫർമേഷൻ കേരളമിഷനിൽ ധനവകുപ്പിെൻറ അനുമതിയില്ലാതെ ഡയറക്ടർ നടത്തിയ നിയമനങ്ങൾ ചൂണ്ടിക്കാട്ടി ഒമ്പത് പേജുള്ള കത്താണ് നൽകിയതെന്ന് െജയിംസ് മാത്യു പറയുന്നു. ആ കത്തിൽ ആരുടെയും പേര് ഉണ്ടായിരുന്നില്ല. ഇതിലെ ഒരു പേജിലാണ് ഫിറോസ് കൃത്രിമം നടത്തിയത്. തെൻറ കത്തിൽ അഡീഷനൽ ചീഫ്സെക്രട്ടറി അന്വേഷണം നടത്തുകയാണെന്നും െജയിംസ്മാത്യു പറഞ്ഞു.
നിലവിലെ സാമ്പത്തികസ്ഥിതിയിൽ സ്ഥാപനത്തിൽ പുതിയ നിയമങ്ങൾ വേണ്ടെന്നാണ് തെൻറ അഭിപ്രായം. അതിനാലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തദ്ദേശമന്ത്രിക്ക് കത്ത് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, താൻ കത്തിൽ കൃത്രിമം കാട്ടിയിട്ടില്ലെന്നാണ് പി.കെ. ഫിറോസിെൻറ പ്രതികരണം. ധൈര്യമുണ്ടെങ്കിൽ തദ്ദേശസ്വയംഭരണ മന്ത്രിക്ക് നൽകിയ കത്ത് പൂർണമായി െജയിംസ് മാത്യു പുറത്തുവിടണം. പാർട്ടി നേതൃത്വത്തിെൻറ സമ്മർദം മൂലമാണ് ഇപ്പോൾ െജയിംസ് മാത്യു കത്തിലെ ഉള്ളടക്കം നിഷേധിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.