ബന്ധുനിയമനം: പി.കെ. ഫിറോസ് നൽകിയ ഹരജി പിൻവലിച്ചു
text_fieldsകൊച്ചി: ന്യൂനപക്ഷക്ഷേമ കോർപേറഷനിലെ ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലൻസ് അന്വേഷണം ആവ ശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് നൽകിയ ഹരജി പിൻവലിച്ചു. ഉചിത േഫാറത്തെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഹരജി പിൻവലിക്കാൻ ഉദ്ദേശിക്കുന്നതായി ചൂണ്ടിക്കാട്ടി ഫിറോസ് നൽകിയ അേ പക്ഷ ജസ്റ്റിസ് പി. ഉബൈദ് അനുവദിച്ചു.
ഫിറോസ് ഇ-മെയിലായി നൽകിയ പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം വ്യക്തമല്ലാത്ത സാഹചര്യത്തിൽ നടപടികൾ വേെണ്ടന്ന് തീരുമാനിച്ചതായി വിജിലൻസ് രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു. വിജിലൻസ് നിലപാടിനെതിരെ ഹരജിക്കാരൻ കീഴ്കോടതിയെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും നേരിട്ട് ഹൈകോടതിയെ സമീപിച്ചതെന്തിനെന്നും കോടതിയും ആരാഞ്ഞു. തുടർന്നാണ് ഹരജി പിൻവലിക്കാൻ കഴിഞ്ഞദിവസം അപേക്ഷ നൽകിയത്.
ബന്ധുനിയമന ആരോപണത്തില്‍ അഴിമതി തടയല്‍ നിയമപ്രകാരമുള്ള നടപടി സാധ്യമല്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയം കളിക്കാനാണോ ഹരജിയുമായി കോടതിയിൽ എത്തിയിരിക്കുന്നതെന്ന് ആവർത്തിക്കുകയും ചെയ്തു. പരാതിയില്‍ ഗൗരവമേറിയ ഒന്നുമില്ലെന്നും കോടതി പറഞ്ഞു.
ഗൗരവമേറിയ ആരോപണമാണ് പരാതിയിലുള്ളതെന്ന് ഫിറോസിെൻറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോൾ എന്നിട്ടെന്തിനാണ് ഹരജി പിന്‍വലിക്കുന്നതെന്ന് കോടതി ആരാഞ്ഞു. പൊതുജന സേവകെനതിരെ പരിശോധനയോ അന്വേഷണമോ വേണമെങ്കിൽ അഴിമതി നിരോധന നിയമത്തിലെ 17എ പ്രകാരം മുൻകൂർ അനുമതി വേണമെന്നിരിക്കെ ഹരജിക്കാരൻ അതിന് ശ്രമിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പിൻവലിക്കാൻ അപേക്ഷ നൽകിയ സാഹചര്യത്തിൽ ഹരജി തള്ളുന്നതായും കോടതി വ്യക്തമാക്കി.
ഹരജി പിൻവലിച്ചത് നടപടിക്രമമെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിെൻറ ബന്ധുനിയമനത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജി പിൻവലിച്ചത് കേവല നടപടിക്രമം മാത്രമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജറായി മന്ത്രി ജലീൽ തെൻറ ബന്ധുവിനെ നിയമിച്ചതിനെതിരെ പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് തെൻറ ഹരജി പരിഗണിക്കുന്നതിനിെട അഴിമതി നിരോധന നിയമത്തിലെ ഭേദഗതിപ്രകാരം മന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാറിന് അപേക്ഷ നൽകിയിരുേന്നാ എന്ന് ഹൈകോടതി ചോദിച്ചിരുന്നു. ഇത്തരമൊരപേക്ഷ യൂത്ത് ലീഗ് സർക്കാറിന് സമർപ്പിച്ചിരുന്നില്ല.
ഹൈകോടതി പ്രശ്നം ചൂണ്ടിക്കാട്ടിയ ഉടനെ അനുമതിക്കായി മുഖ്യമന്ത്രിക്കും ഗവർണർക്കും അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷയിൽ തീരുമാനമാകുംവരെ ഹൈകോടതിയിലെ ഹരജിയുമായി മുന്നോട്ട് പോകുന്നത് ഉചിതമല്ലെന്ന നിയമ വിദഗ്ധരുടെ ഉപദേശത്തിെൻറ അടിസ്ഥാനത്തിലാണ് കേസ് പിൻവലിച്ചത്. സർക്കാർ തീരുമാനം വരുന്ന മുറക്ക് കോടതിയെ വീണ്ടും സമീപിക്കുമെന്നും ഫിറോസ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.