പി.കെ. ജയലക്ഷ്മിക്ക് ദേവസ്വം ഉദ്യോഗസ്ഥെൻറ ശകാരം; കോൺഗ്രസിന് മൗനം
text_fieldsഗുരുവായൂര്‍: മുൻ മന്ത്രിയായ കോൺഗ്രസ് നേതാവ് പി.കെ. ജയലക്ഷ്മി ദേവസ്വം ഉദ്യോഗസ്ഥെൻറ ശകാരം കേട്ട് ദർശനം നടത്താതെ മടങ്ങിയ സംഭവത്തിൽ കോൺഗ്രസിന് മൗനം. മുൻ വനിത മന്ത്രിയും നഗരസഭയിലെ വനിത കൗൺസിലറും ശകാരവർഷം കേട്ട് മനംനൊന്ത് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയ സംഭവത്തിൽ കോൺഗ്രസിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ദേവസ്വത്തിലെ കോൺഗ്രസ് അനുകൂല യൂനിയനിലെ നേതാവിൽ നിന്ന് തന്നെയാണ് കോൺഗ്രസുകാരായ വനിതകൾക്ക് തിക്താനുഭവം ഉണ്ടായത്.
ദേവസ്വം എംപ്ലോയീസ് യൂനിയൻ കോൺഗ്രസ് പ്രസിഡൻറ് പി.ടി. അജയ്മോഹൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം ആരാഞ്ഞിരുന്നു. തെൻറ ഭാഗത്തു നിന്നും മോശമായ പ്രവൃത്തി ഉണ്ടായിട്ടില്ലെന്നായിരുന്നു വിശദീകരണം.
കൗൺസിലർ ഉൾപ്പെട്ട സംഭവമെന്ന നിലയിൽ നഗരസഭ പ്രതിപക്ഷ നേതാവ് ആേൻറാ തോമസ് പ്രതിഷേധം രേഖപ്പെടുത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
കോൺഗ്രസിെൻറ പല നേതാക്കളും ഗുരുവായൂരിലെത്തി ഉത്സവ ക്കഞ്ഞി കുടിച്ച് മടങ്ങിയെങ്കിലും സ്വന്തം വനിത നേതാവ് ദർശനം നടത്താതെ മടങ്ങേണ്ടി വന്ന അവസ്ഥയെ കുറിച്ച് പ്രതികരണമൊന്നും ഉണ്ടായില്ല. ഉദ്യോഗസ്ഥെൻറ പ്രവൃത്തിക്കെതിരെ കൗൺസിലർ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.