സി.പി.എം കണ്ണൂരിനെ കശ്മീരാക്കി; സൈന്യത്തിെൻറ സേവനം ആവശ്യപ്പെടും -പി.കെ. കൃഷ്ണദാസ്
text_fieldsകണ്ണൂർ: സി.പി.എം കണ്ണൂരിനെ മറ്റൊരു കശ്മീരാക്കി മാറ്റിയെന്നും കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തിെൻറ സാന്നിധ്യം ആവശ്യപ്പെടുമെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂരിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിൽ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരും കുടുംബാംഗങ്ങളും അഭയാർഥികളായി കഴിയുകയാണ്. നൂറിലധികം പേരാണ് പയ്യന്നൂരിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്നത്. പ്രകൃതി ദുരന്തത്തിനെ തുടർന്നല്ല ഇൗ അഭയാർഥി ക്യാമ്പ് പ്രവർത്തിക്കുന്നത്. ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ െകാള്ളക്കും കൊള്ളിവെപ്പിനും ഇരയായവരാണ് ക്യാമ്പിലുള്ളത്. കശ്മീർ തീവ്രവാദത്തിന് സമാനമാണ് കണ്ണൂരിൽ സി.പി.എം നടത്തിയത്്. കശ്മീരിൽ ഹിസ്ബുൽ മുജാഹിദീൻ പോലുള്ള സംഘടനകളുടെ നേതൃത്വത്തിൽ ഹിന്ദു പണ്ഡിറ്റുകളെ ആട്ടിയോടിച്ചു. പയ്യന്നൂരിൽ ഒരു ഭാഗത്ത് കൊലപാതകം നടക്കുന്നു, മറുഭാഗത്ത് പലായനം നടക്കുന്നു. ഇത് വ്യാപകമായി നടത്താനുദ്ദേശിക്കുന്ന ഒരു തന്ത്രത്തിെൻറ പരീക്ഷണമാണ്. മറ്റ്് പാർട്ടികൾക്കെതിരെയും സി.പിഎം ഇത് പ്രയോഗിക്കും.
രാമന്തളിയിൽ വൈശാഖ് എന്ന പ്രവർത്തകെൻറ വീട് തകർത്തതും കവർച്ച നടത്തിയതും പൊലീസാണ്. അഞ്ച്പവൻ സ്വർണവും 15000 രൂപയുമാണ് പൊലീസ് കവർന്നത്. പൊലീസ് കവർന്ന പണ്ടങ്ങൾ തിരിച്ചേൽപിക്കുന്നതിനും പാർട്ടിക്കാർ കവർന്ന സ്വർണം തിരിച്ചേൽപിക്കുന്നതിനും നടപടിയുണ്ടാവണം. സംഭവത്തെ രാഷ്ട്രീയമായും നിയമപരമായും ബി.ജെ.പി നേരിടും. അക്രമത്തിന് മതതീവ്രവാദികളുടെ സഹായമുണ്ടായിരുന്നുവെന്ന് സംശയമുണ്ട്. അത്യുത്തര കേരളത്തിലെ ഭാഷ സംസാരിക്കുന്നവർ സംഘത്തിലുണ്ടായിരുന്നുവെന്ന് അക്രമത്തിനിരയായവർ പറയുന്നുണ്ടെന്നും പയ്യന്നൂരിൽ അക്രമം നടന്ന സ്ഥലങ്ങൾ ബി.ജെ.പി ദേശീയ നേതൃത്വം സന്ദർശിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെൽ കോഒാഡിനേറ്റർ കെ. രഞ്ജിത്, ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.