പിണറായിക്ക് കീഴിൽ ഹിന്ദു സമൂഹം അരക്ഷിതർ; മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്പ് സ്ഥാപിക്കണം -കൃഷ്ണദാസ്
text_fieldsമലപ്പുറം: ഹര്‍ത്താലിെൻറ മറവില്‍ നടന്നത് വർഗീയ കലാപമാണെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്പ് സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ആക്രമണങ്ങള്‍ക്ക് പിന്നിലെ അന്തര്‍ദേശീയ ഗൂഢാലോചനയും ദേശീയ-സംസ്ഥാനതലത്തില്‍ നടന്ന ആസൂത്രണവും എൻ.ഐ.എ അന്വേഷിക്കണമെന്നും കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാറിെൻറ ഭരണത്തിന് കീഴില്‍ ഹിന്ദു സമൂഹം അരക്ഷിതരാണ്. ആക്രമണം തടയുന്നതിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയത്വം തുടരുന്നു. തിരൂര്‍, താനൂര്‍ മേഖലകളില്‍ ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു. ഇതിൽ തങ്ങളുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെക്കുറിച്ച് കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണം.
ഹര്‍ത്താലിന് മുമ്പ് മുഖ്യമന്ത്രിയുടെ പ്രതിനിധിയായി മന്ത്രി കെ.ടി ജലീല്‍, അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിച്ചതും ആക്രമണത്തെ ലഘൂകരിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം ശ്രമിച്ചതും ഗൂഢാലോചനയുടെ ഭാഗമാണോയെന്നും അന്വേഷിക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.