പിണറായിയുടേത് കാൽകാശിന് വിലയില്ലാത്ത സർക്കാരെന്ന് പി.കെ കൃഷ്ണദാസ്
text_fieldsതിരുവനന്തപുരം: പിണറായി വിജയന്റേത് കാൽ കാശിന് കൊള്ളാത്ത സർക്കാരാണെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്. ജനവിരുദ്ധ നയങ്ങൾ മാത്രം പിന്തുടരുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വെള്ളക്കരം, വൈദ്യുതി നിരക്ക്, ഇന്ധന നികുതി വർധന തുടങ്ങി ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. പണിയെടുക്കുന്നവർക്ക് കൂലി പോലും കൊടുക്കുന്നില്ലെന്നതാണ് പിണറായി സർക്കിരിന്റെ മറ്റൊരു സവിശേഷത. ഒരു രംഗത്തും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണിത്. ഇടത് ദുർഭരണത്തിൽ ജനങ്ങൾ അമർഷത്തിലാണ്. എംവി ഗോവിന്ദൻ്റെ യാത്രയിൽ നിന്നും അണികൾ പോലും ഇറങ്ങി പോയത് സർക്കാരിനോടുള്ള പ്രതിഷേധമാണ്.
ജനദ്രോഹനയങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് മതപുരോഹിതൻമാർ പിണറായി സർക്കാരിനെതിരെ രംഗത്ത് വരാൻ കാരണം. തലശ്ശേരി ബിഷപ്പിൻ്റെ അഭിപ്രായം പൊതു വികാരമാണ്. ഇനിയും സി.പി.എമ്മിന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കാൻ തയാറല്ലെന്നാണ് റബർ കർഷകർ പറയുന്നത്. താമരശ്ശേരി ബിഷപ്പും തലശ്ശേരി ബിഷപ്പിനെ അനുകൂലിച്ച് രംഗത്ത് വന്നത് ഇതിന്റെ സൂചനയാണ്. ഇത് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായമാണ്.
കേരളത്തിൽ കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളല്ലാതെ ഒന്നും നടക്കുന്നില്ല. എംവി ഗോവിന്ദന് ജാഥയിൽ പറയാൻ ദേശീയപാത വികസനം മാത്രമേയുള്ളൂ. അതും മോദി സർക്കാർ നടപ്പിലാക്കുന്നതാണെന്ന് മാത്രം. കേരളം തിരിച്ചറിവിൻ്റെ പാതയിലാണ് ഇവിടെയും രാഷ്ട്രീയമാറ്റമുണ്ടാവും. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് സി.പി.എം രാഹുലിന്റെ കാര്യത്തിൽ പ്രകടിപ്പിക്കുന്നത് ഇടതു സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കും അഴിമതിക്കുമെതിരെ 27ന് എൻ.ഡി.എ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.