ശബരിമല: കോണ്‍ഗ്രസ് നടത്തുന്നത് കപടനാടകമെന്ന് ബി.ജെ.പി
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത് കപടനാടകമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. സി.പി.എമ്മിൽനിന്ന് എന്ത് വ്യത്യസ്തമായ നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ആചാരനുഷ്ഠാനങ്ങള്‍ തകര്‍ക്കുക എന്നതാണ് സി.പി.എമ്മിെൻറയും മുഖ്യമന്ത്രി പിണറായി വിജയെൻറയും നയവും ലക്ഷ്യവും. ഇതിനോട് ഐക്യംദാര്‍ഢ്യം പ്രഖ്യാപിച്ച ഏക ദേശീയനേതാവ് രാഹുല്‍ ഗാന്ധിയാണ്. വിശ്വാസികൾക്കൊപ്പം നില്‍ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാറിനൊപ്പം നില്‍ക്കുകയായിരുന്നു.
എൽ.ഡി.എഫ്-യു.ഡി.എഫ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം വീണ്ടും മറനീക്കി പുറത്ത് വരികയാണ്. എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്ന രാഷ്ട്രീയ കച്ചവടത്തിനെതിരെയാണ് അഞ്ച് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വോട്ട് ചോദിക്കുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.