ലോക്സഭയിൽ കുഞ്ഞാലിക്കുട്ടിയുടെ കന്നി പ്രസംഗം
text_fieldsന്യൂഡൽഹി: ലോക്സഭയിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കന്നി പ്രസംഗം. ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചയിലായിരുന്നു അരങ്ങേറ്റക്കാരെൻറ സഭാകമ്പമൊന്നുമില്ലാതെ ഇംഗ്ലീഷിലുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം.
തെൻറ സംസ്ഥാന നിയമസഭയിലെ പാരമ്പര്യവും മന്ത്രിയെന്ന അനുഭവവും ഉപതെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗക്കാരുടെയും വോട്ട് നേടി വിജയിച്ചതും പറഞ്ഞായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
ആൾക്കൂട്ട ആക്രമണത്തെക്കുറിച്ച് സംസാരിക്കേണ്ടിവരുന്നത് ദുഃഖകരമാണെന്ന് പറഞ്ഞ അദ്ദേഹം നമ്മൾ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചാണ് ചർച്ച നടത്തേണ്ടിയിരുന്നതെന്ന് ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി അടുത്ത നൂറ്റാണ്ടിനെയും സൂപ്പർ പവറിനെയും കുറിച്ചാണ് പറയുന്നത്. എന്നാൽ, ആൾക്കൂട്ട ആക്രമണത്തെക്കുറിച്ച് ചോദ്യം ഉയർന്നാൽ അദ്ദേഹം എന്ത് പറയും? മതേതരത്വവും ഭരണഘടനയുമാണ് നമ്മൾ ഉയർത്തിപ്പിടിക്കേണ്ടത്. ആക്രമണത്തിന് കാരണമായി പലതും പറയുന്നുണ്ട്. ഭരണകക്ഷിയുമായി ബന്ധമുള്ള സംഘടനകളുടെ നേതാക്കളുടെ പ്രസംഗമാണ് ആൾക്കൂട്ട ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഇത് പരിശോധിക്കണം.
ന്യൂനപക്ഷങ്ങളും ദലിതുകളുമാണ് ഇൗ ആക്രമണങ്ങൾക്ക് ഇരയാവുന്നത്. ഇത് അവർക്ക് അരക്ഷിതത്വമാണ് സമ്മാനിക്കുന്നത്. കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖ് സൈനികെൻറ പിതാവായിരുന്നു. ഒരു സീറ്റ് തർക്കത്തിെൻറ പേരിലല്ല ജുനൈദ് കൊല്ലപ്പെട്ടത്. ആ യുവാവിെൻറ വസ്ത്രധാരണം, താടി വളർത്തിയത് എന്നിവയുടെ അടിസ്ഥാനത്തിലാണ് ആക്രമിച്ചത്. ഇത് നടന്നത് ട്രെയിനിലാണ്. ടൂറിസ്റ്റുകൾ നമ്മുടെ രാജ്യത്തെക്കുറിച്ച് എന്താവും പറയുക. കന്നുകാലി കശാപ്പ് നിരോധനം കൊണ്ടുവരുേമ്പാൾ ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവർക്ക് ബദൽ മാർഗങ്ങളും നിർദേശിക്കണം. ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങൾ നടപ്പാക്കുന്നവർ അനന്തര ഫലത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.