കന്നുകാലി നിരോധനം: മതേതര െഎക്യം അനിവാര്യം –കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: കന്നുകാലി വിഷയം ന്യൂനപക്ഷപ്രശ്നമാക്കി മുതലെടുക്കാനാണ് സർക്കാർ ശ്രമമെന്നും ഇതിനെതിരെ മതേതര കക്ഷികളുടെ െഎക്യവും പ്രതിഷേധവും ഉയരണെമന്നും മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോടതിവിധികൾ എന്തായാലും ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്കാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാറുകൾക്ക് നിയമനിർമാണത്തിലൂടെ ഇതിനെ മറികടക്കാനാകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജൂൺ നാലിന് കോഴിക്കോട്ട് ചേരുന്ന ദേശീയ കമ്മിറ്റിയിൽ മേതതര കൂട്ടായ്മ രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ആേലാചിക്കും. കാലിനിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അതിരുകടക്കരുത്. കണ്ണൂരിൽ പരസ്യമായി കശാപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് നടപടി ശരിയല്ല. ദേശീയതലത്തിൽ രൂപപ്പെടുത്തുന്ന മതേതര മുന്നണിയിൽ സി.പി.എമ്മിനോട് കോൺഗ്രസ് പുലർത്തുന്ന സമീപനം നോക്കിയാകും ഇതുസംബന്ധിച്ച ലീഗിെൻറ നിലപാടെന്നും ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നോട്ടുനിരോധനത്തിെൻറ പ്രത്യാഘാതം രാജ്യം ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കെ കന്നുകാലി നിരോധനവും അടിച്ചേൽപിക്കുന്നതോടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.
വിഴിഞ്ഞം കരാറിൽ അഴിമതി നടന്നിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഏത് അന്വേഷണവും സ്വാഗതാർഹമാണ്. ബാർ വിഷയത്തിൽ എൽ.ഡി.എഫ് സർക്കാറിെൻറ സമീപനം അപലപനീയമാണെന്നും വിഷയം ചർച്ചചെയ്യാൻ സർവകഷി യോഗം വിളിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.