വോട്ടിന് ജാതിയും മതവും ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടി –കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: കോണ്‍ഗ്രസിലെ തര്‍ക്കം ആ പാര്‍ട്ടി തന്നെ തീര്‍ക്കട്ടെയെന്നും മുസ്ലിം ലീഗ് അതില്‍ ഇടപെടാനില്ളെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ട്. ചൊവ്വാഴ്ച യു.ഡി.എഫ് യോഗം ചേരുന്നത് മുന്നണിയിലെയും കോണ്‍ഗ്രസിലെയും തര്‍ക്കം ചര്‍ച്ച ചെയ്യാനല്ളെന്നും അദ്ദേഹം പറഞ്ഞു.
പണവും അരിയുമില്ലാതെ ജനം നെട്ടോട്ടമോടുന്നു. തമ്മില്‍ തര്‍ക്കിച്ച് സമയം കളയുകയല്ല ഇപ്പോള്‍ ചെയ്യേണ്ടത്. സന്ദര്‍ഭം ആവശ്യപ്പെടുന്ന ഗൗരവത്തോടെ പ്രതിപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് ലീഗ് സൂചിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ജാതിയും മതവും വിഭാഗീയതയും തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ പേടിക്കണമെന്ന് ഇത് സംബന്ധിച്ച സുപ്രീം കോടതി വിധിയോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. വോട്ടിന് വേണ്ടി ജാതിയും മതവും ഉപയോഗപ്പെടുത്തുന്നത് ഇന്ത്യയില്‍ കുറ്റകരമാണെന്നും ഇത്തരക്കാര്‍ക്കുള്ള തിരിച്ചടിയാണ് വിധിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.