ബിൽക്കീസ് ബാനു വിധി ഇന്ത്യൻ ജനതക്ക് പ്രതീക്ഷ നൽകുന്നത് -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ബിൽക്കീസ് ബാനു വിധി ജനാധിപത്യ രാജ്യത്തെ ജനതയ്ക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് മുസ്‍ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഗുജറാത്ത് സർക്കാർ എത്രമാത്രം പക്ഷപാതപരമായാണ് കാര്യങ്ങൾ നടപ്പിലാക്കിയത് എന്നാണ് ഇത് വ്യക്തമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഈ രാജ്യത്ത് എന്തും നടക്കുമെന്ന ആശങ്കയാണ് ഈ കോടതി വിധിയോടെ ഇല്ലാതാക്കാനായത്. ഇതര സംസ്ഥാനങ്ങളിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് കൂടി വ്യക്തമാക്കുന്നതാണ് വസ്തുതകൾ മറച്ച് വെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച ഗുജറാത്ത് ഗവൺമെന്റിന്റെ നടപടി.
ബി.ജെ.പി നിരന്തരം അധികാരത്തിൽ വന്നാൽ എത്രത്തോളം ഏകപക്ഷീയമാവും കാര്യങ്ങൾ എന്നു കൂടിയാണിത് സൂചിപ്പിക്കുന്നത്- കുഞ്ഞാലിക്കുട്ടി വ്യക്തമക്കി.
വിട്ടയച്ച 11 പ്രതികളും രണ്ടാഴ്ചക്കുള്ളിൽ ജയിലിലേക്ക് മടങ്ങണം
ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഗുജറാത്ത് സർക്കാർ വിട്ടയച്ച 11 പ്രതികളും രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ഗുജറാത്ത് സർക്കാറിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കിയാണ് നടപടി.
ഗുജറാത്ത് സർക്കാറിന് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാറിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശമെന്ന് കോടതി നിരീക്ഷിച്ചു. ദൈർഘ്യമേറിയ വിധിപ്രസ്താവമാണ് കോടതിയിൽ ഇന്നുണ്ടായത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.