കെ റെയിൽ രാഷ്ട്രീയ സമരമോ തീവ്രവാദ സമരമോ അല്ല -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: കെ റെയിൽ രാഷ്ട്രീയ സമരമോ തീവ്രവാദ സമരമോ അല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അങ്ങിനെയൊക്കെ പറഞ്ഞ് ഈ സമരത്തെ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കെ റെയിൽ പദ്ധതിയുടെ ഇരകളാണ് സമരം ചെയ്യുന്നത്. ഇരകൾ സമരം ചെയ്യുമ്പോൾ അതിന് പിന്തുണ നൽകുന്നതേയുള്ളൂ. ഇത് രാഷ്ട്രീയമായ സമരമല്ല. ഇതിനെ രാഷ്ട്രീയ, തീവ്രവാദ സമരം എന്നൊക്കെ പറഞ്ഞ് കൈകാര്യം ചെയ്യാൻ സാധിക്കില്ല. അത്യാവശ്യമില്ലാത്ത ഇത്തരം പദ്ധതികൾ വേണമോ എന്ന പുനരാലോചന വേണ്ടത് സർക്കാറിനാണ്, സമരം ചെയ്യുന്ന ആളുകൾക്കല്ല. സമരം ചെയ്യുന്നത് ന്യായമായ കാര്യത്തിനാണ്.
പദ്ധതിയുടെ ഇരകളായി എല്ലാ ആളുകളുമുണ്ട്. അല്ലാതെ ഞങ്ങളാരും നടത്തുന്ന സമരമല്ല. ഞങ്ങൾ ആരെങ്കിലും നിർത്താൻ പറഞ്ഞാൽ അത് നിൽക്കുകയുമില്ല -കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, നിയമസഭ സമ്മേളനം കഴിഞ്ഞിട്ടും വഖഫ് നിയമന വിഷയത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനാൽ പ്രക്ഷോഭവുമായി ലീഗ് മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.