Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറൻറീന് പണം:...

ക്വാറൻറീന് പണം: പ്രവാസികളുടെ മാനസിക വിഷമം സർക്കാർ മനസ്സിലാക്കിയിട്ടില്ല -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
ക്വാറൻറീന് പണം: പ്രവാസികളുടെ മാനസിക വിഷമം സർക്കാർ മനസ്സിലാക്കിയിട്ടില്ല -കുഞ്ഞാലിക്കുട്ടി
cancel

കോഴിക്കോട്: ക്വാറൻറീനിൽ കഴിയാൻ തിരിച്ചെത്തുന്ന പ്രവാസികൾ പണം മുടക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസികൾ അനുവഭിക്കുന്ന മാനസിക വിഷമം സർക്കാർ മനസ്സിലാക്കിയിട്ടില്ല. ടിക്കറ്റെടുക്കാൻ തെന്ന പ്രവാസികളുടെ കൈയിൽ പണമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

നാട്ടിലേക്ക് തിരിച്ചെത്താൻ പണം ഇല്ലാത്തതുകൊണ്ട് സംഘടനകൾ സ്പോൺസർ ചെയ്യുകയും പിരിവെടുക്കുകയും ചെയ്യുകയാണ് അവർക്ക് ടിക്കറ്റെടുക്കാൻ. അങ്ങനെ നാട്ടിലെത്തുമ്പോഴാണ് ക്വറൻറീൻ ചെലവ് അവർ തന്നെ വഹിക്കണമെന്ന് പറയുന്നത്.

ജോലി നഷ്ടപ്പെട്ടവർക്ക് ആറു മാസത്തെ ശമ്പളം കൊടുക്കുമെന്ന് ലോകകേരള സഭയുടെ സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. ബജറ്റ് വിഹിതമായും സ്പെഷ്യൽ ഫണ്ടായും സംസ്ഥാന സർക്കാറിന് കേന്ദ്രം പണം നൽകിയിട്ടുണ്ട്. ആളുകൾ സംഭാവനയായും പണം നൽകി. ഇതെല്ലാം ഇക്കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കണം -കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttyquarantinecovid 19Pravasi Return
News Summary - pk kunhalikutty about pravasi quarantine expenses-kerala news
Next Story