അൻവറിന്റെ മുന്നണിപ്രവേശനം: ലീഗിന് പറയാൻ പരിമിതികളുണ്ട് -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: പി.വി. അൻവർ എം.എൽ.എ ഉയർത്തുന്ന മലയോര കർഷകരുടെ ഗൗരവമുള്ള പ്രശ്നങ്ങളോട് മുസ്ലിം ലീഗിനും യു.ഡി.എഫിനും വളരെ അനുഭാവമുണ്ടെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പി.വി. അൻവർ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരക്ക് കാരാത്തോട്ടെ വസതിയിലെത്തി കുഞ്ഞാലിക്കുട്ടിയെ കണ്ടശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
വർഷങ്ങളായി ഒരു പരിഹാരവുമില്ലാത്ത പ്രശ്നമാണത്. ആ വിഷയത്തിലൂന്നിയായിരുന്നു പി.വി. അൻവറുമായുള്ള ചർച്ച. അക്കാര്യത്തിൽ നിഷ്പക്ഷരായ മുഴുവൻ ജനങ്ങളുടെയൂം പിന്തുണ ഉണ്ടായിരിക്കും. വന്യജീവി ആക്രമണത്തിൽ ആളുകൾ നിരന്തരം കൊല്ലപ്പെടുന്നതും നിയമസഭയിൽ വനനിയമ ഭേദഗതി ബില്ല് വരുന്നതും ഗൗരവമുള്ളതാണ്. മറ്റൊന്നും ചർച്ചയിൽ വിഷയമായില്ല.
അൻവറിന്റെ മുന്നണിപ്രവേശന വിഷയം യു.ഡി.എഫ് ചർച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടി എന്നനിലക്ക് ലീഗിന് ഇക്കാര്യത്തിൽ പറയാവുന്നതിന് പരിമിതികളുണ്ട്. അൻവർ ഉയർത്തിയ മലയോര ജനതയുടെ പ്രശ്നങ്ങളോടൊപ്പം ലീഗുണ്ടെന്നതിൽ സംശയമില്ല. യു.ഡി.എഫിൽ പി.വി. അൻവറിന് പ്രതീക്ഷ ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.