Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞാലിക്കുട്ടിയുടെ...

കുഞ്ഞാലിക്കുട്ടിയുടെ കുതിപ്പ്

text_fields
bookmark_border
കുഞ്ഞാലിക്കുട്ടിയുടെ കുതിപ്പ്
cancel

മലപ്പുറം: വോട്ടെണ്ണൽ തുടങ്ങിയത് മുതൽ മലപ്പുറം ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയു ടെ ഏകപക്ഷീയ മുന്നേറ്റമാണ് കണ്ടത്. എതിർസ്ഥാനാർഥി വി.പി. സാനുവിന് ഒരവസരവും നൽകാതെ കുതിച്ച അദ്ദേഹം ലീഡ് നില അതിവേ ഗം അരലക്ഷം കടത്തി. ഒരുവേള രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തേക്കാൾ ഭൂരിപക്ഷം മലപ്പുറത്ത് യു.ഡി.എഫിന് ല ഭിക്കുമെന്ന് തോന്നിച്ചു കുഞ്ഞാലിക്കുട്ടിയുടെ തേരോട്ടം. പകുതി വോട്ടെണ്ണിക്കഴിഞ്ഞപ്പോൾതന്നെ ലീഡ് ഒന്നര ലക്ഷ ത്തോട് അടുത്തിരുന്നു. ഇതോടെ സ്വന്തം റെക്കോർഡും സംസ്ഥാന റെക്കോർഡും കുഞ്ഞാലിക്കുട്ടി മറികടക്കുമെന്നുറപ്പായി.

2017ലെ ഉപതെരഞ്ഞെടുപ്പിൽ എം.ബി. ഫൈസലിനെതിരെ നേടിയ 1,71,023 ഭൂരിപക്ഷം പിന്നിട്ട കുഞ്ഞാലിക്കുട്ടി‍യുടെ അടുത്ത ലക്ഷ്യ ം 2014ൽ മലപ്പുറത്ത് ഇ. അഹമ്മദ് കുറിച്ച സംസ്ഥാന റെക്കോർഡായിരുന്നു. 1,94,739 വോട്ടെന്ന ചരിത്ര ഭൂരിപക്ഷം പഴങ്കഥയാക്കി കുത ിക്കവെ 70 ശതമാനം വോട്ടെണ്ണി‍യപ്പോൾ ലീഡ് രണ്ട് ലക്ഷം കടന്നു. ഒടുവിൽ 2,60,153 വോട്ട് വ്യത്യാസത്തിൽ കുഞ്ഞാലിക്കുട്ടിയു ടെ സൂപ്പർ ഫിനിഷ്.
കേരളത്തിലാദ്യമായി അഞ്ച് ലക്ഷം വോട്ട് നേടിയ സ്ഥാനാർഥിയെന്ന ഖ്യാതി 2017ലെ ഉപതെരഞ്ഞെടുപ്പിൽ കു ഞ്ഞാലിക്കുട്ടി സ്വന്തമാക്കിയിരുന്നു. 5,15,330 വോട്ടായിരുന്നു അന്നത്തെ സമ്പാദ്യം. ഇത്തവണ അത് 5,89,873 ആക്കി ഉയർത്താൻ കഴി ഞ്ഞു. മലപ്പുറം ലോക്സഭ മണ്ഡല പരിധിയിൽ വരുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലും വൻ മുന്നേറ്റമാണ് യു.ഡി.എഫ് ഉണ്ടാക്കിയത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥികൾ കഷ്​ടിച്ച്​ രക്ഷപ്പെട്ട പെരിന്തൽമണ്ണയും മങ്കടയും പോലും കുഞ്ഞാലിക ്കുട്ടിക്ക് നൽകിയിരിക്കുന്നത് വൻ ലീഡാണ്. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പ്രതിനിധാനം ചെയ്​ത വേങ്ങരയിൽ അരലക്ഷത്ത ിലധികമാണ് ഭൂരിപക്ഷം. പെരിന്തൽമണ്ണയൊഴിച്ച് എല്ലായിടത്തും കാൽ ലക്ഷത്തിലധികം വോട്ടി​​െൻറ ലീഡുണ്ട്.

ലീഗി ​​േൻറത്​ റെക്കോഡുകൾ തിരുത്തിയ വിജയം -കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലപ്പുറത്തും പൊന്നാനിയിലും മുസ്​ലിം ലീഗി​േൻറത്​ റെക്കോഡുകൾ തിരുത്തിയ വിജയമാണെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി. ​ലീഗി​​െൻറ ചരിത്രത്തിലാദ്യമായാണ്​ മൂന്നുപേർ പാർട്ടി ചിഹ്നത്തിൽ വിജയിക്കുന്നത്​. വയനാട്ടിലും മികച്ച വിജയമാണുള്ളത്​. യു.ഡി.എഫി​േൻറത്​ മതപരമായ വിജയമാണെന്ന ഇടതുപക്ഷത്തി​​െൻറ പരാമർശത്തെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. അവർ ഇപ്പോൾ അന്തംവിട്ട്​ പറയുന്നതായിരിക്കും. എന്താണ്​ സംഭവിച്ചതെന്ന്​ മനസ്സിലായിട്ടുണ്ടാകില്ല. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫ​ും​ തമ്മിലുള്ള മത്സരത്തിൽ എൽ.ഡി.എഫ്​ ദയനീയമായി പരാജയപ്പെട്ടു. എൻ.ഡി.എക്ക്​ അക്കൗണ്ട്​ തുറക്കാൻ പറ്റിയില്ല. വിഭാഗീയതയും വർഗീയതയും വിലപ്പോകാത്ത പ്രബുദ്ധ സംസ്ഥാനമായി കേരളം മാറിയെന്നും​ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ബി.​െജ.പിയുടെ വിജയം താൽക്കാലികം മാത്രം -ഹൈദരലി തങ്ങൾ
മലപ്പുറം: ദേശീയതലത്തിൽ ബി.​െജ.പിക്കുണ്ടായ വിജയം താൽക്കാലികം മാത്രമാണെന്നും ​ശാശ്വതമ​ല്ലെന്നും മുസ്​ലിം ലീഗ്​ സംസ്ഥാന പ്രസിഡൻറ്​ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ. ഈ തെരഞ്ഞെടുപ്പുഫലം വിലയിരുത്തി യു.പി.എ ശക്​തമായി പ്രവർത്തിക്കേണ്ടതാ​െണന്ന​ും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു​. ദേശവ്യാപകമായി പ്രവർത്തനങ്ങൾ സുശക്​തമാക്കേണ്ടതി​​െൻറ സന്ദേശമാണ്​ ഈ ഫലം. ലീഗിനെയും യു.ഡി.എഫിനെയും സംബന്ധിച്ച്​ കേരളത്തിൽ തിളക്കമാർന്ന വിജയമാണുണ്ടായിരിക്കുന്നത്​. കേരള ജനതയെ അഭിനന്ദിക്കുന്നു. ലീഗി​​െൻറ ചിഹ്നത്തിൽ മത്സരിച്ച്​ മൂന്നുപേർ ലോക്​സഭയ​ിലേക്ക്​ എത്തുന്നത്​ ആദ്യമാണ്​. ഇത്​ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

പെരിന്തൽമണ്ണയിലും യു.ഡി.എഫിന് ലക്ഷ്യമിട്ടതി‍​െൻറ രണ്ടിരട്ടി ഭൂരിപക്ഷം

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ മുന്നേറ്റം യു.ഡി.എഫ് കേന്ദ്രങ്ങളിൽപോലും അതിശയമുണർത്തി. മലപ്പുറം പച്ചപുതച്ചു കിടക്കുമ്പോഴും ഒറ്റപ്പെട്ട ചുവപ്പുതുരുത്തകൾ കാണുന്ന പെരിന്തൽമണ്ണയിൽ ഇടതുപക്ഷം നില മെച്ചപ്പെടുത്താറാണ്​​ പതിവ്. എന്നാൽ, വോട്ടിങ്ങിൽ വൻ മാറ്റമാണ് പ്രകടമായത്. യു.ഡി.എഫിന് 23,038 വോട്ടി‍​െൻറ ഭൂരിപക്ഷമാണ് പെരിന്തൽമണ്ണ നിയോജകമണ്ഡലം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സമ്മാനിച്ചത്. 79,867 വോട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയും 56,829 വോട്ട് വി.പി. സാനുവും നേടി. 2017ൽ എം.ബി. ഫൈസൽ 59,698 വോട്ട് നേടിയതാണ്.പുതിയ വോട്ടർമാർ കൂടിയിട്ടും 2869 വോട്ടി‍​െൻറ കുറവും മണ്ഡലത്തിൽ ഇടതുപക്ഷത്തിനുണ്ടായി. അതേസമയം, 68225 വോട്ട് 2017ൽ പി.കെ. കുഞ്ഞാലിക്കുട്ടി നേടിയത് ഇത്തവണ 11,642 വോട്ടാണ് അധികമായി നേടിയത്. പുതിയ വോട്ടർമാർക്ക് പുറമെ ഇടതുപക്ഷത്തിന് നേരത്തേ ലഭിച്ചുവന്ന വോട്ടും ഇതിൽ ഉൾപ്പെടും.

ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളായ പെരിന്തൽമണ്ണ നഗരസഭയിൽ അടുത്തകാലത്തൊന്നും യു.ഡി.എഫിന് ലീഡ് ലഭിച്ചിട്ടില്ല. ഇത്തവണ അതുംതിരുത്തി. പാരമ്പര്യമായി ഇടതുപക്ഷത്തെ തുണച്ചിരുന്ന പട്ടികജാതി, പിന്നാക്ക കോളനികളിൽ വോട്ടുചോർന്നിട്ടുണ്ട്.പെരിന്തൽമണ്ണ നഗരസഭ 1357, ആലിപ്പറമ്പ് 4852, പുലാമന്തോൾ 2054, ഏലംകുളം 762, വെട്ടത്തൂർ 4264, മേലാറ്റൂർ 3184, താഴേക്കോട് 6259 എന്നിങ്ങനെയാണ് ലഭിച്ച ഭൂരിപക്ഷം. പെരിന്തൽമണ്ണ നഗരസഭയിലും മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ആകെ വോട്ടിലും ഭൂരിപക്ഷത്തിലും യു.ഡി.എഫ് മികച്ച നേട്ടം കൈവരിച്ചു. അതേസമയം, മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പെരിന്തൽമണ്ണ മണ്ഡലത്തിൽ ബി.ജെ.പിക്ക് വോട്ട് കൂടി. 2017 പാർലമ​െൻറ് ഉപതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പെരിന്തൽമണ്ണയിൽ ബി.ജെ.പി 2357 വോട്ട് അധികം നേടി.

ഇടതുപക്ഷം ഭരിക്കുന്ന കേന്ദ്രങ്ങളിലും തിരിച്ചടി
പെരിന്തൽമണ്ണ: യു.ഡി.എഫിന് അനുകൂലമായ തരംഗത്തിൽ ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫിന് വൻ മുന്നേറ്റമുണ്ടാക്കാനായി. പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം, പുലാമന്തോൾ, മേലാറ്റൂർ പഞ്ചായത്തുകൾ എന്നിവ ഇടതുപക്ഷം ഭരിക്കുന്ന കേന്ദ്രങ്ങളാണ്. ഈ നാലുകേന്ദ്രങ്ങളിൽ നിന്നുമാത്രം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം 7357 വോട്ടാണ്. വോട്ടിങ് നിലയിൽ പൂർണമായും ഇവ യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചു.

2017ൽ നടന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും സി.പി.എം ഭരിച്ചിരുന്ന പെരിന്തൽമണ്ണ നഗരസഭയിൽ 1351 വോട്ട് ഇടതുപക്ഷത്തിന് ലീഡായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നഗരസഭയിൽനിന്ന് ഇടത് സ്ഥാനാർഥി വി. ശശികുമാർ 3727 വോട്ടാണ് ഭൂരിപക്ഷം നേടിയത്. അതുംമറികടന്ന് 1351 വോട്ടി‍​െൻറ ലീഡാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നേടാനായത്. പാരമ്പര്യമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടിൽ വൻ കുറവ് വന്നതായാണ് സി.പി.എം പ്രാഥമികമായി വിലയിരുത്തിയത്.

വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്ക് 51888 വോട്ട്​ ഭൂരിപക്ഷം
വേങ്ങര: വേങ്ങര നിയമസഭ മണ്ഡലത്തിലെ 155 ബൂത്തുകളിൽ 155ലും വ്യക്തമായ ലീഡ് നേടി യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി. തൊട്ടുമുമ്പ് നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം മൂന്ന്​ ബൂത്തുകളിൽ തൊട്ടടുത്ത സ്ഥാനാർഥിയുടെ പിറകിലായിരുന്നു. ഇതുകൂടി മറികടന്നാണ് 51,888 വോട്ടി​​െൻറ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. മണ്ഡലത്തിൽ 82,388 വോട്ട്​ നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി സാനുവിന്​ 30,500 വോട്ടുകൾ ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി ഉണ്ണികൃഷ്ണൻ 7,504 വോട്ടും എസ്.ഡി.പി.ഐ സ്ഥാനാർഥി മജീദ് ഫൈസി 4,387 വോട്ടും പി.ഡി.പി സ്ഥാനാർഥി മേത്തർക്ക് 897 വോട്ടും ലഭിച്ചു.


ലീഗി​​േൻറത്​ റെക്കോഡുകൾ തിരുത്തിയ വിജയം -കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലപ്പുറത്തും പൊന്നാനിയിലും മുസ്​ലിം ലീഗി​േൻറത്​ റെക്കോഡുകൾ തിരുത്തിയ വിജയമാണെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി. ​ലീഗി​​െൻറ ചരിത്രത്തിലാദ്യമായാണ്​ മൂന്നുപേർ പാർട്ടി ചിഹ്നത്തിൽ വിജയിക്കുന്നത്​. വയനാട്ടിലും മികച്ച വിജയമാണുള്ളത്​. യു.ഡി.എഫി​േൻറത്​ മതപരമായ വിജയമാണെന്ന ഇടതുപക്ഷത്തി​​െൻറ പരാമർശത്തെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. അവർ ഇപ്പോൾ അന്തംവിട്ട്​ പറയുന്നതായിരിക്കും. എന്താണ്​ സംഭവിച്ചതെന്ന്​ മനസ്സിലായിട്ടുണ്ടാകില്ല. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫ​ും​ തമ്മിലുള്ള മത്സരത്തിൽ എൽ.ഡി.എഫ്​ ദയനീയമായി പരാജയപ്പെട്ടു. എൻ.ഡി.എക്ക്​ അക്കൗണ്ട്​ തുറക്കാൻ പറ്റിയില്ല. വിഭാഗീയതയും വർഗീയതയും വിലപ്പോകാത്ത പ്രബുദ്ധ സംസ്ഥാനമായി കേരളം മാറിയെന്നും​ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചുവപ്പുമങ്ങി ഇടതുമുന്നണി​
മലപ്പുറം: ലോക്​സഭ തെരഞ്ഞെടുപ്പിൽ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് കഴിഞ്ഞതവണ​ ലഭിച്ച ​േവാട്ടുകൾ ഇത്തവണ നേടാനായില്ല. 3,29,720 വോട്ടുകളാണ്​ മലപ്പുറം മണ്ഡലം എൽ.ഡി.എഫ്​ സ്ഥാനാർഥി വി.പി. സാനു നേടിയത്​. 2014​​െന അപേക്ഷിച്ച്​ വോട്ട്​ കൂടിയെങ്കിലും 2017ലെ ഉപതെരഞ്ഞെടുപ്പിൽ എം.ബി. ഫൈസൽ നേടിയതിനേക്കാൾ കുറവാണിത്​. 3,44,307 വോട്ടാണ്​ 2017ൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഫൈസൽ ​േനടിയത്​. 2017ൽനിന്ന്​ 2019ലെത്തു​േമ്പാൾ 14,587 വോട്ടുകളുടെ കുറവാണ്​ എൽ.ഡി.എഫിനുണ്ടായത്​. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ 2,42,984 വോട്ടാണ് എൽ.ഡി.എഫ്​ സ്ഥാനാർഥി പി.കെ. സൈനബക്ക്​ ലഭിച്ചിരുന്നത്​​.
2014ൽ പൊന്നാനി മണ്ഡലത്തിൽ 3,53,093 വോട്ടുകൾ നേടിയ എൽ.ഡി.എഫ്​ സ്ഥാനാർഥി വി. അബ്​ദുറഹ്മാൻ 25,410 വോട്ടുകൾക്കാണ്​ ഇ.ടി. മുഹമ്മദ്​ ബഷീറിനോട്​ പരാജയപ്പെട്ടത്​. ഇത്തവണ പി.വി. അൻവർ 3,28,551 വോട്ടുകൾ മാത്രമാണ്​ നേടിയത്​. 24,542 വോട്ടുകളുടെ കുറവ്​​.


വോട്ട് വാരിക്കൂട്ടി കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്​ഥാനത്ത്​ വോട്ടിലും ഭൂരിപക്ഷത്തിലും രാഹുൽ ഗാന്ധിക്ക് പിന്നിൽ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിന് റെക്കോഡ് തിളക്കം. കേരള ചരിത്രത്തിലാദ്യമായി ഭൂരിപക്ഷം രണ്ട് ലക്ഷം കടന്ന രണ്ടുപേരിലൊരാളായി ഇനി മലപ്പുറത്തുകാരുടെ കുഞ്ഞാപ്പയുണ്ടാവും. ........... വോട്ട് വ്യത്യാസത്തിലാണ് സി.പി.എം സ്ഥാനാർഥിയും എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറുമായ വി.പി. സാനുവിനെ തോൽപ്പിച്ചത്. ആറ് ലക്ഷത്തോളം വോട്ടും കുഞ്ഞാലിക്കുട്ടി പിടിച്ചു. വയനാട്ടിൽ രാഹുൽ മത്സരിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷേ റെക്കോഡുകളെല്ലാം മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുടെ പേരിലായേനെ.

മലപ്പുറം ലോക്സഭ മണ്ഡലത്തിന് കീഴിൽവരുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കാൻ കുഞ്ഞാലിക്കുട്ടിക്ക്​ കഴിഞ്ഞു. 2014 ലോക്സഭ, 2016 നിയമസഭ ​െതരഞ്ഞെടുപ്പുകളിലും 2017ലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിലും നേടിയതിനേക്കാൾ വോട്ടുകൾ എല്ലാ മണ്ഡലത്തിലും സമാഹരിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി നേര​േത്ത നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന വേങ്ങരയിൽ അരലക്ഷത്തിലധികമാണ് ലീഡ്. 2014ൽ മലപ്പുറത്ത് ഇ. അഹമ്മദ് പി.കെ. സൈനബക്കെതിരെ നേടിയ 1,94,739 വോട്ടി​​െൻറ റെക്കോഡ് ഭൂരിപക്ഷത്തിലെത്താൻ അദ്ദേഹത്തി​​െൻറ മരണാനന്തരം നടന്ന ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. 1,71,023 ആയിരുന്നു അന്ന് തൊട്ടടുത്ത എതിരാളി എം.ബി. ഫൈസലുമായി വോട്ട് വ്യത്യാസം. ബി.ജെ.പി ഇക്കുറി നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. മലപ്പുറത്ത് ഇതാദ്യമായി അവർ 80,000 കടന്നു. 2014ൽ 47,853 വോട്ട് നേടിയ എസ്.ഡി.പി.ഐക്ക് അതി​​െൻറ പകുതിപോലും കിട്ടിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttyWayanad NewsRahul Gandhi
News Summary - pk kunhalikutty about rahul gandhi-india news
Next Story