അമിത ഉത്തരവാദിത്തം ഭാരമാകുന്നുവെന്ന് വിശദീകരണം
text_fieldsദുബൈ: മുത്തലാഖ് ബിൽ വോെട്ടടുപ്പിൽ വരുത്തിയ വീഴ്ച വലിയ പ്രതിസന്ധി സൃഷ്ടിച്ച സാ ഹചര്യത്തിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പഴിചാരുന്നത് തെൻറ മേലു ള്ള അമിത ജോലിഭാരത്തെ. മുെമ്പങ്ങുമില്ലാത്തവിധം പാർട്ടി അണികൾ സമൂഹമാധ്യമങ്ങളി ലൂടെ വിമർശനം ഉന്നയിക്കുകയും മുതിർന്ന സഹപ്രവർത്തകർപോലും വീഴ്ചയെ ന്യായീകരിക്കാൻ മുന്നോട്ടുവരാതിരിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഗൗരവം തിരിച്ചറിഞ്ഞ സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിശദീകരണം തേടിയത്.
ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കവെ തന്നെ നാട്ടിലെ സാധാരണക്കാരായ പാർട്ടിപ്രവർത്തകരുടെപോലും വിഷയങ്ങളിൽ താൻ ഇടപെടേണ്ട അവസ്ഥയാണെന്നും ടൈം മാനേജ്മെൻറിൽ വീഴ്ച വരുന്നുണ്ടെന്നുമാണ് കുഞ്ഞാലിക്കുട്ടി ഇതിനു മാധ്യമങ്ങളോടു പറയുന്ന മറുപടി. രണ്ടുംകൂടിയുള്ള അഭ്യാസമാണ് താൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം പാർട്ടി മുഖപത്രം കടുത്ത പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ കോഴിക്കോട് നടന്ന യോഗത്തിൽ തെൻറ സാന്നിധ്യം അത്യാവശ്യമായിരുന്നുവെന്നും ഉൗന്നിപ്പറയുന്നു.
യു.ഡി.എഫിലെ പ്രശ്നങ്ങളിലും ശ്രദ്ധചെലുത്തേണ്ടി വരുന്നുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുവേളയിലും ടൈം മാനേജ്മെൻറിലെ വീഴ്ചയാണ് വിനയായത്. തലേദിവസം തന്നെ ഡൽഹിയിേലക്ക് പുറപ്പെടാൻ ജാഗ്രത പുലർത്താമായിരുന്നുവെന്നും അദ്ദേഹം ഇപ്പോൾ തുറന്നു സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.