അഴിമതി ചെറുക്കാൻ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിച്ചത് സി.പി.എം -പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: അഴിമതികളെ ചെറുക്കാനും അതിന് പടച്ചട്ട ഉണ്ടാക്കാനും വിശുദ്ധ ഗ്രന്ഥത്തിനെ കൂട്ടുപിടിച്ച് ചർച്ച വഴിമാറ്റിയത് സി.പി.എം ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ആരോപണങ്ങൾക്ക് സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ ആളുകൾ വിശുദ്ധ ഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടുവന്ന് വിതരണം ചെയ്തുവെന്ന് പറയുമ്പോൾ ജനങ്ങൾ സംശയിക്കും. അതേക്കുറിച്ച് വിശദീകരണവും അന്വേഷണവും വേണമെന്ന് പറയുന്നത് സ്വാഭാവികമാണ്. ഇത്തരം അഴിമതികളെ ചെറുക്കാൻ, അതിന് പടച്ചട്ട ഉണ്ടാക്കാൻ വിശുദ്ധ ഗ്രന്ഥത്തിനെ കൂട്ടുപിടിച്ച് ചർച്ച വഴിമാറ്റുകയാണ്. അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.