സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവിനൊരുങ്ങി കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. ഇ. അഹമ്മദിെൻറ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി പാർലമെൻറിലേക്ക് ആദ്യമായി മത്സരിച്ചത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.െജ.പി സർക്കാർ അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസിന് ശക്തി പകരുക എന്ന നയത്തിെൻറ ഭാഗമായി 2019ൽ വീണ്ടും സ്ഥാനാർഥിയായി. സംസ്ഥാനത്തുണ്ടായ കോൺഗ്രസ് അനുകൂല തരംഗത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. യു.പി.എ സർക്കാർ അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനവും ഉറപ്പായിരുന്നു.
കണക്കുകൂട്ടലുകൾക്ക് വിരുദ്ധമായി വൻ ഭൂരിപക്ഷത്തോടെ മോദി വീണ്ടും അധികാരത്തിൽ വന്നു. ദേശീയതലത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് അതിനിർണായകമാണ് കേരളത്തിൽ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്.
ഈ സാഹചര്യത്തിൽ യു.ഡി.എഫ് ഘടക കക്ഷികളിലെ ഏറ്റവും മുതിർന്ന നേതാവായ കുഞ്ഞാലിക്കുട്ടി എത്തുന്നത് കരുത്തുപകരുമെന്ന് കോൺഗ്രസ് നേതൃത്വവും കരുതുന്നു. േകരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗത്തെ കൂടെ നിർത്തുന്നതിൽ അദ്ദേഹത്തിെൻറ പങ്ക് വലുതായിരുന്നു. പ്രതിച്ഛായ നഷ്ടപ്പെട്ട പിണറായി സർക്കാറിന് ഭരണ തുടർച്ചയുണ്ടാവില്ലെന്നും അധികാരത്തിൽ വരാനാവുമെന്നുമാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.