മുത്തലാഖ്: വിശദീകരണം തൃപ്തികരം; വിവാദം അവസാനിപ്പിക്കണമെന്ന് ഹൈദരലി തങ്ങൾ
text_fieldsമലപ്പുറം: മുത്തലാഖ് ചർച്ചയിലും വോെട്ടടുപ്പിലും പെങ്കടുക്കാതിരുന്നതിന് പി.കെ. കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് മുസ്ലിം ലീഗ് രാഷ്ട്രീയകാര്യസമിതി ചെയർമാനും സംസ്ഥാന പ്രസിഡൻറുമായ ഹൈദരലി ശിഹാബ് തങ്ങൾ. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് തങ്ങളുടെ പ്രതികരണം. വിവാദം അവസാനിപ്പ ിക്കണമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യസഭയില്‍ തിങ്കളാഴ്ച മുത്തലാഖ് ബില്‍ പരിഗണിക്കുമ്പോള്‍ ലീഗ് അംഗം പി.വ ി. അബ്ദുൽ വഹാബ് എതിർത്ത് വോട്ടുചെയ്യും. രാജ്യസഭയിൽ ബിൽ പാസാകില്ലെന്നാണ് പ്രതീക്ഷയെന്നും അങ്ങനെയെങ്കിൽ ആക്ഷേപങ്ങൾ അവസാനിക്കുമെന്നും തങ്ങൾ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുഴുവൻ ജനപ്രതിനിധികളും ജാഗ്രതയോടെ പ്രവർത്തിക്കണം.
മുത്തലാഖ് ബില്‍ ചര്‍ച്ചക്ക് പി.കെ. കുഞ്ഞാലിക്കുട്ടി പാർലെമൻറിൽ എത്താതിരുന്ന വിഷയം മുസ്ലിം ലീഗ് ചര്‍ച്ച ചെയ്യുമെന്ന് ഞായറാഴ്ച രാവിലെ ഹൈദരലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭ്യമായിട്ടില്ലെന്നും കിട്ടിയാലുടൻ പാര്‍ട്ടി കമ്മിറ്റി വിളിച്ച് വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം വൈകീേട്ടാടെ ഹൈദരലി തങ്ങൾ നിലപാടിൽ മാറ്റംവരുത്തി പ്രസ്താവന ഇറക്കുകയായിരുന്നു.
വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിങ് ബോഡിയിൽ പങ്കെടുക്കാനാണെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിരുന്നു. വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കിൽ സഭയിൽ എത്തുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതടക്കം കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണം മുഖവിലക്കെടുത്താണ് തങ്ങൾ മുൻ നിലപാടിൽ അയവുവരുത്തിയത്.
കുഞ്ഞാലിക്കുട്ടിക്ക് ട്രോൾമഴ; ഇ.ടിക്ക് പ്രശംസ
മലപ്പുറം: മുത്തലാഖ് ചര്‍ച്ച ലോക്സഭയില്‍ നടക്കവേ, വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ ഫേസ്ബുക് പേജിലടക്കം കുറിപ്പുകളും ട്രോളുകളും നിറയുന്നു. നടപടി അണികൾക്കുണ്ടാക്കിയ കടുത്ത അമർഷമാണ് വിമർശനങ്ങളിൽ പ്രതിഫലിക്കുന്നത്. ഇ.ടി. മുഹമ്മദ് ബഷീറിനെ പ്രശംസിച്ചാണ് മിക്ക കമൻറുകളും. ‘മുത്തലാഖ് ബിൽ പാർലമെൻറിൽ ചർച്ച ചെയ്യുമ്പോഴും വോട്ടിനിടുമ്പോഴും കുഞ്ഞാലിക്കുട്ടി സാഹിബ് തെൻറ സാന്നിധ്യമറിയിക്കാതെ പോയത് വിമർശിക്കപ്പെടുമ്പോൾ അത് അന്ധമായ ലീഗ് വിരോധം കൊണ്ടാണെന്ന് പറഞ്ഞ് തടിതപ്പാൻ ഒരു ലീഗുകാരനുമാകില്ല’ എന്നാണ് ഒരു പ്രവർത്തകെൻറ കമൻറ്. എതിർപാർട്ടിക്കാരും വിമർശനവുമായി സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.