പാണക്കാട് കുടുംബത്തിനെതിരായ വിമർശനം സി.പി.എം പോലും പിന്തുണക്കില്ല -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ബന്ധു നിയമനത്തിൽ ഉത്തരം മുട്ടുമ്പോൾ ജലീൽ വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് കുടുംബത്തിനെതിരായ വിമർശനങ്ങളെ സി.പി.എം പോലും പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണം ഉയർന്നാൽ രാജിവെച്ച് അന്വേഷണം നേരിടുകയാണ് മുൻകാല നേതാക്കൾ ചെയ്തിരുന്നത്. ആരോപണം ഉന്നയിച്ചവർക്കെതിരെ തിരിയുന്ന രാഷ്ട്രീയം ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്തെ നടന്ന സി.പി.എം യോഗത്തിലാണ് ജലീൽ ലീഗ് നേതാക്കളെ കടന്നാക്രമിച്ച് സംസാരിച്ചത്. തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽ നിന്നല്ലെന്നും എ.കെ.ജി സെന്‍ററിൽ നിന്നാണെന്നും ആണ് ജലീൽ പറഞ്ഞത്.
കുഞ്ഞാലിക്കുട്ടിയുടെ കളരിയിൽ നിന്ന് ആയിരം വർഷം അഭ്യാസം പഠിച്ചാലും സി.പി.എം സംരക്ഷണത്തിലുള്ള ഒരാളെ തൊടാൻ യൂത്ത ലീഗുകാർക്ക് കഴിയില്ല. കുറച്ചു കറുത്ത കൊടി കാട്ടിയാൽ പതറി പോകുമെന്ന് കരുതരുത്. ഇസ് ലാമിക വിശ്വാസമനുസരിച്ചുള്ള ഏഴു വൻപാപങ്ങൾ ചെയ്തതു താനല്ല. തന്നെ കൊണ്ട് അതൊന്നും പറയിപ്പിക്കരുതെന്നും ജലീൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.