കുഞ്ഞാലിക്കുട്ടിയുടെ സഭാ ഹാജറിലും വിവാദം; പെങ്കടുത്തത് പകുതിയിൽ താഴെ ദിവസം
text_fieldsകോഴിക്കോട്: മുത്തലാഖ് വോെട്ടടുപ്പിലെ അസാന്നിധ്യത്തിനു പുറമെ ലോക്സഭയിൽ പി. കെ. കുഞ്ഞാലിക്കുട്ടിയുെട ഹാജറിനെച്ചൊല്ലിയും വിമർശനം കടുക്കുന്നു. ഒൗദ്യോഗിക കണക ്കനുസരിച്ച് സഭയിൽ കുഞ്ഞാലിക്കുട്ടിയുടെ ഹാജർ 45 ശതമാനമാണ്. അതേസമയം, ലീഗിലെ മറ്റൊരംഗമായ ഇ.ടി. മുഹമ്മദ് ബഷീർ ലോക്സഭ നടന്ന ദിവസങ്ങളിൽ 80 ശതമാനത്തിലും ഹാജരുണ്ട്.
ഇപ്പോഴത്തെ സെഷനിൽ സമ്മേളനം നടന്ന ആദ്യ എട്ടു ദിവസത്തിൽ പകുതി പോലും കുഞ്ഞാലിക്കുട്ടി സഭയിലെത്തിയിട്ടില്ല. ഇൗ എട്ടു ദിവസവും ശശി തരൂരും മുല്ലപ്പള്ളിയും ഇന്നസെൻറുമൊക്കെ സഭയിൽ ഹാജറുണ്ട്. ഉപതെരഞ്ഞെടുപ്പിലൂടെ കുഞ്ഞാലിക്കുട്ടി പാർലമെൻറിലെത്തിയ ശേഷമുള്ള 2017 ജൂലൈയിലെ ആദ്യ സമ്മേളന കാലയളവിലും ഹാജരാകാത്ത ദിവസങ്ങളാണ് കൂടുതലും. പിന്നീടുള്ള മൂന്നു സെഷനുകളിലും ഏതാണ്ട് സമാനമാണ് സ്ഥിതി. ഒരു സെഷനിൽ മാത്രമാണ് 50 ശതമാനത്തിനു മുകളിൽ ഹാജറുള്ളത്.
അതേസമയം, കേരളത്തിലെ മറ്റ് 19 എം.പിമാരുടെ ഹാജർ 70 ശതമാനത്തിനും മേലെയാണ്. ഇൗ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജർ സമൂഹമാധ്യമങ്ങളിലും ലീഗ് കേന്ദ്രങ്ങളിലും ചർച്ചയായിരിക്കുന്നത്. ലീഗംഗങ്ങൾ മുൻകാലങ്ങളിൽ സഭ മുടക്കാതെ എത്തിയിരുന്നു.
അഖിലേന്ത്യ അധ്യക്ഷനായിരുന്ന ജി.എം. ബനാത്ത്വാലയുെട ഹാജർ 100 ശതമാനമായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഹാജർ കുറവും മുത്തലാഖ് വോെട്ടടുപ്പിൽ എത്താതിരുന്നതും മാപ്പർഹിക്കാത്ത തെറ്റാണെന്നും അതിനാൽ പദവികൾ ഒഴിയണമെന്നുമുള്ള പ്രാദേശിക യൂത്ത് ലീഗ് ഭാരവാഹിയുടെ കത്ത് ഫേസ്ബുക്കിൽനിന്ന് പിൻവലിക്കപ്പെെട്ടങ്കിലും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.