മുന്നാക്ക സംവരണം പിന്നാക്കക്കാരെ കൂടുതൽ പിന്നാക്കരാക്കും; സർക്കാറിനെതിരെ കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: മുന്നാക്ക സംവരണം പിന്നാക്കക്കാരെ കൂടുതൽ പിന്നാക്കരാക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേരളത്തിൽ മുന്നാക്ക സംവരണം നടപ്പാക്കിയത് അശാസ്ത്രീയ രീതിയിലാണ്. സംവരണ സമുദായങ്ങൾക്ക് ഇത് ദോഷം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംവരണ സമുദായങ്ങളെ ഗുരുതരമായി ബാധിക്കുന്നതും വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നതുമായ നടപടിയാണിത്. ഇപ്പോഴും സംവരണ സമുദായങ്ങൾ പിന്നാക്കാവസ്ഥയിലാണ്. സർക്കാർ തീരുമാനം പിൻവലിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
സംവരണ വിഷയത്തിൽ മുസ് ലിം സംഘടനകൾക്ക് മാത്രമല്ല ആശങ്കയുള്ളത്. അതിനാലാണ് പിന്നാക്ക സംഘടനകളുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ഒക്ടോബർ 28ന് എറണാകുളത്ത് പിന്നാക്ക വിഭാഗങ്ങളുടെ യോഗം സംഘടിപ്പക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിൽ ആശങ്കയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിൽ സാമൂഹിക പ്രശ്നമുണ്ട്. താഴേത്തട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. പ്രായം ഉയർത്താനുള്ള നീക്കം അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.