പി.വി. അൻവറിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് കോൺഗ്രസ് കൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsകാസർകോട്: സംസ്ഥാന സർക്കാറിനെതിരായും മുഖ്യമന്തിക്കെതിരായും കൂടുതൽ വെളിപ്പെടുത്തലുമായി പി.വി. അൻവർ രംഗത്തു വന്നിരിക്കേ വിഷയത്തിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ് നേവാവ് കുഞ്ഞാലിക്കുട്ടി എം.എൽ.എ.
അൻവറിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നതിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അദ്ദേഹം കാസർകോട്ട് പറഞ്ഞു. മുസ്ലിംലീഗ് കാസർകോട് ജില്ലാ നേതൃയോഗത്തിനെത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അക്കാര്യം ആലോചിച്ചിട്ടില്ല. യു.ഡി.എഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോൺഗ്രസ് കൂടി ആലോചിച്ചെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങളെ ബാധിക്കുന്നതായതിനാൽ യു.ഡി.എഫ് ഗൗരവമായി ചർച്ച ചെയ്യും. പൊലീസിനെതിരെ ഗൗരവതരമായ ആരോപണങ്ങളാണുള്ളത്.
അന്‍വറിന്റെ യോഗത്തില്‍ ആളു കൂടിയതില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. കേരളത്തില്‍ കഴിഞ്ഞ 10 കൊല്ലമായി നടക്കുന്നത് ദുര്‍ഭരണമാണ്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായതുപോലെ കേരളത്തിലെ എണ്ണപ്പെട്ട നല്ല സര്‍ക്കാര്‍ തിരിച്ചു വരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.