Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 11:14 AM IST Updated On
date_range 10 Jan 2022 11:14 AM ISTവഖഫ് സമരത്തിൽ നിന്ന് ലീഗ് പിന്നോട്ടു പോവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടിക്കെതിരായ സമരത്തിൽ നിന്ന് മുസ് ലിം ലീഗ് പിന്നോട്ടു പോവില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വഖഫ് നിയമനം എന്നത് പൊതുവിഷയമാണെന്നും ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൊതുവിഷയത്തെ വർഗീയവും വിഭാഗീയവുമാക്കി മാറ്റിയിട്ട് കാര്യമില്ല. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ ജനാധിപത്യപരമായ രീതിയിലാണ് യു.ഡി.എഫ് പ്രക്ഷോഭം നടത്തുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story