സഭകളുമായി പാലമിട്ട് മുസ്ലിം ലീഗ്; കുഞ്ഞാലിക്കുട്ടിമലങ്കര കത്തോലിക്ക സഭാ ആസ്ഥാനത്തെത്തി
text_fieldsതിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ അതൃപ്തി പരിഹരിക്കാനുള്ള നീക്കത്തിെൻറ ഭാഗമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി തലസ്ഥാനത്ത് മലങ്കര കത്തോലിക്ക സഭാ ആസ്ഥാനത്തെത്തി കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി.
രണ്ടു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി, സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്നും രാഷ്ട്രീയസാഹചര്യങ്ങൾ ചർച്ചയായെന്നും വ്യക്തമാക്കി. സമന്വയത്തിെൻറ പാതയാണ് മുസ്ലിം ലീഗ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. ഭിന്നിപ്പിച്ച് ഭരിക്കുന്ന രീതി സി.പി.എമ്മിേൻറതാണ്. ലീഗ് ആരിൽനിന്നും ഒന്നും കവർന്നെടുക്കുന്നവരല്ലെന്ന് ക്രിസ്തീയ സഭകൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി മുൻനിർത്തി ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ ശ്രമം വേണമെന്ന പൊതുവികാരം യു.ഡി.എഫിലുണ്ട്. അതോടൊപ്പം മുസ്ലിം ലീഗ് നേതൃത്വം സ്വന്തം നിലക്കും സമവായ നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതിെൻറ ഭാഗമായാണ് കര്‍ദിനാളുമായുള്ള കൂടിക്കാഴ്ച. സഭക്ക് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ പരിഹരിക്കാന്‍ തയാറാണെന്ന് അദ്ദേഹം കര്‍ദിനാളിനെ അറിയിച്ചു.
ക്രിസ്മസ് ദിനത്തിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ലീഗ് േനതാക്കൾ താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.